Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:31 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൽജിയുടെ പുതിയ ഡിസൈനുമായി വരുന്ന വെൽവെറ്റ് സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി. സ്മാർട്ട്‌ഫോണിന് 36,990 രൂപയാണ് വില. എൽജി വെൽവെറ്റ് ഒക്ടോബർ 30 മുതൽ എല്ലാ പ്രമുഖ ഓൺലൈൻ, ഓഫ്ലൈൻ റീട്ടെയിലർമാർ വഴിയും വിൽപ്പനയ്ക്ക് എത്തിക്കും. ബ്ലാക്ക്, അറോറ സിൽവർ കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാവുക.

6.8 ഇഞ്ച് പോൾഡ് 1080p സ്‌ക്രീനുമായിട്ടാണ് വരുന്നത്. 395 പിപിഐ പിക്സൽ ഡെൻസിറ്റിയാണ് ഈ ഡിവൈസിന് ഉള്ളത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിൽ ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രോസസറാണ് കമ്പനി നൽകിയിട്ടുള്ളത്. അഡ്രിനോ 630 ജിപിയുവും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 10 ബേസ്ഡ് എൽജി യുഎക്‌സ് 9ലാണ് ഈ സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. എൽജി വെൽവെറ്റ് ഈടുനിൽക്കുമെന്നതിന് തെളിവായി MIL-STD-810G സർട്ടിഫിക്കേഷനും ഉണ്ട്. ഡിവൈസിൽ അണ്ടർ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് എൽജി നൽകിയിട്ടുള്ളത്. 15W ഫാസ്റ്റ് ചാർജിംഗും 9W വയർലെസ് ചാർജിംഗും ഉള്ള 4300 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത.

എൽജി വെൽവെറ്റ് സ്മാർട്ട്‌ഫോണിന് പിന്നിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 5 എംപി ഡെപ്ത് സെൻസിംഗ് ക്യാമറ എന്നിവയാണ് ഉള്ളത്. സെൽഫികൾക്കായി ഈ സ്മാർട്ട്‌ഫോണിൽ 16 എംപി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിൽ സ്റ്റീരിയോ സ്പീക്കറുകളുണ്ട്. ഡിവൈസിൽ 3.5 എംഎം ഹെഡ്ഫോൺ ജാക്കും കമ്പനി നൽകിയിട്ടുണ്ട്.

Readers Comment

Add a Comment