Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ വർധന. പെട്രോൾ ലിറ്ററിന് അഞ്ച് പൈസ കൂടി 75.141 രൂപയിലും ഡീസൽ ലിറ്ററിന് ആറ് പൈസ കൂടി 70.087 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലെ വര്‍ധനവാണ് ആഭ്യന്തര എണ്ണവിലയിലും പ്രതിഫലിച്ചത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.14 രൂപയിലും ഡീസൽ ലിറ്ററിന് 70.15 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 73.83 രൂപയിലും ഡീസൽ 68.82 രൂപയിലുമാണ് വ്യാപാരം. കോഴിക്കോട് പെട്രോൾ ലിറ്ററിന് 74.15 രൂപയും ഡീസൽ ലിറ്ററിന് 69.14 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഇന്ന് ഒരു ബാരൽ ക്രൂഡ് ഓയിലിന് 58.27 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
31.82°C








