Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ആമസോൺ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി 2021 ജൂൺ വരെ നീട്ടി. ജനുവരി എട്ട് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നായിരുന്നു ആമസോൺ നേരത്തെ അറിയിച്ചിരുന്നത്. ഈ കാലാവധിയാണ് നീട്ടിയത്.
യുഎസിലെ 19,000ൽ അധികം ജീവനക്കാർക്ക് കോവിഡ് ബാധിച്ചുവെന്ന് ആമസോൺ നേരത്തെ അറിയിച്ചിരുന്നു. സാമൂഹിക അകലം, താപനില പരിശോധന, മാസ്ക് നിർബന്ധമാക്കൽ, ഹാൻഡ് സാനിറ്റൈസർ ഉപയോഗം, അണു വിമുക്തമാക്കൽ എന്നിവയിലൂടെ ഓഫീസിൽ ജോലിചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
31.82°C








