Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓപ്പോ സ്മാർട്ട് ടിവി എസ് 1, സ്മാർട്ട് ടിവി ആർ 1 എന്നിവയാണ് ഓപ്പോയുടെ ആദ്യത്തെ സ്മാർട്ട് ടിവി മോഡലുകളായി അവതരിപ്പിച്ചത്. 120 ഹേർട്സ് വരെ ഡിസ്പ്ലേ, ഫ്ലോട്ടിംഗ് ഡിസൈൻ എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ വരുന്ന ഒരു പ്രീമിയം മോഡലായി ഓപ്പോ സ്മാർട്ട് ടിവി എസ് 1 രൂപകൽപ്പന ചെയ്തിരിക്കുന്നു.

കൂടാതെ, വീഡിയോ ചാറ്റുകൾക്കായി ഒരു പോപ്പ്-അപ്പ് ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു.ഉപയോക്താക്കൾക്ക് കൂടുതൽ സ്റ്റാൻഡേർഡ് ഓപ്ഷനിൽ വരുന്ന ഓപ്പോ സ്മാർട്ട് ടിവി ആർ 1- 55 ഇഞ്ച്, 65 ഇഞ്ച് സ്‌ക്രീൻ തുടങ്ങിയ അളവുകളിൽ വരുന്നു. കൂടാതെ, ഓപ്പോ സ്മാർട്ട് ടിവി എസ് 1, സ്മാർട്ട് ടിവി ആർ 1 എന്നിവ ആൻഡ്രോയിഡിനെ അടിസ്ഥാനമാക്കിയുള്ള കളർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

ഓപ്പോ സ്മാർട്ട് ടിവി എസ് 1ന് സിഎൻവൈ ഏകദേശം 87,800 രൂപയാണ് വില. അതേസമയം ഓപ്പോ സ്മാർട്ട് ടിവി ആർ 1-55 ഇഞ്ച് വേരിയന്റിന് സിഎൻവൈ ഏകദേശം 36,200 രൂപ വിലയും, സിഎൻവൈ ഏകദേശം 47,200 രൂപ വിലയും 65 ഇഞ്ച് മോഡലിന് വരുന്നു.

Readers Comment

Add a Comment