Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുറഞ്ഞ നിരക്കിൽ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കാനൊരുങ്ങി ജിയോ. ആപ്പിളിന്റെ ഐഫോൺ സീരീസിലെ ആദ്യ 5ജി ഫോൺ ആയ ഐ ഫോൺ 12 കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. എന്നാൽ ജിയോയുടെ 5G ഫോണിനിന്റെ വില കേട്ട ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കൾ.
2,500 രൂപ മുതൽ 3,000 രൂപ വരെ വിലയിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയ്ക്കാൻ ആണ് പദ്ധതി. 4 ജി ലഭ്യമായിരുന്നിട്ടും നിലവിൽ 20മുതൽ 30 കോടി വരെ ഉപഭോക്താക്കൾ 2ജി സാങ്കേതിക വിദ്യ ഉപയോഗിയ്ക്കുന്നുണ്ട് എന്നാണ് കണക്കുകൂട്ടൽ. 4ജി ഫോൺ സ്വന്തമാക്കാൻ പണമില്ലാത്തതിനാലാണ് ഇത്. ഈ ഉപഭോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്. 5,000 രൂപയിൽ താഴെയുള്ള ഫോണുകൾ പുറത്തിറക്കി അഫോർഡബ്ൾ ഫോണുകളുടെ വിപണി കൈയടക്കുകയാണ് ലക്ഷ്യം. നിലവിൽ ഇന്ത്യയിൽ മറ്റു കമ്പനികളുടെ 5ജി സ്മാർട്ട്‌ഫോണുകൾക്ക് 27,000 രൂപ മുതലാണ് വില.
നേരത്തെ 4ജി സ്മാർട്ട്‌ഫോണും കുറഞ്ഞവിലയ്ക്ക് ജിയോ അവതരിപ്പിച്ചിരുന്നു. 1500 രൂപയ്ക്ക് ഫോണിനൊപ്പം സൗജന്യ 4ജി ഇന്റർനെറ്റ് ഉപയോഗവും നൽകിയിരുന്നു.
30.82°C








