Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമുകളായ ആമസോൺ.കോമിനും വാൾമാർട്ടിന്റെ ഫ്ളിപ്കാർട്ടിനും കേന്ദ്ര സർക്കാറിന്റെ മുന്നറിയിപ്പ്. ഒരു ഉത്പന്നത്തിന്റെ ഉറവിട രാജ്യം വെളിപ്പെടുത്തണമെന്ന നിയമം രണ്ട് പ്ലാറ്റ്‌ഫോമുകളിലേയും പല വിൽപ്പനക്കാരും പാലിക്കാത്തതാണ് നടപടിക്ക് കാരണം. അതിർത്തിയിൽ ചൈനയുമായി പ്രശ്‌നം വഷളായതിനെ തുടർന്ന് ജൂണിലാണ് ഈ നിയമം ഇന്ത്യ കർശനമാക്കിയത്.
15 ദിവസത്തിനകം വിശദീകരണം നൽകാൻ ഇരു കമ്പനികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കും. ഈ മാസം 16നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നോട്ടീസ് നൽകിയത്.എന്ത് നടപടിയാണ് സ്വീകരിക്കുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. നിയമ നടപടിയാകുമെന്നാണ് സൂചന. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഉത്പന്നത്തിന്റെ ഉറവിട രാജ്യം വെളിപ്പെടുത്തണമെന്ന നിയമം ശക്തമാക്കിയത്.
30.82°C








