Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഏറ്റവും പുതിയ ടെലികോം സബ്‌സ്‌ക്രിപ്ഷൻ ഡേറ്റാ റിപ്പോർട്ട് പ്രകാരം നഷ്ടം നേരിട്ട് വോഡഫോൺ ഐഡിയ. വോഡഫോൺ ഐഡിയക്ക് ജൂലൈയിൽ 37.26 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.
ട്രായ് റിപ്പോർട്ടിൽ റിലയൻസ് ജിയോ ജൂലൈയിൽ 35.5 ലക്ഷം പുതിയ വരിക്കാരുടെ ചേർത്തപ്പോൾ എയർടെൽ 32.6 ലക്ഷം വയർലെസ് വരിക്കാരെ സ്വന്തമാക്കി. ഇക്കാലയളവിൽ ഏറ്റവും എന്നാൽ, ബിഎസ്എൻഎലിന് 3.2 ലക്ഷം പുതിയ വരിക്കാരെ ലഭിക്കുകയും ചെയ്തു. നിലവിൽ 40 കോടി ഉപയോക്താക്കളുള്ള ഏറ്റവും മികച്ച വയർലെസ് ദാതാവ് റിലയൻസ് ജിയോ തന്നെയാണ്. ഭാരതി എയർടെലിന് 31.99 കോടി വരിക്കാരും വോഡഫോൺ ഐഡിയയ്ക്ക് 30.13 കോടി വരിക്കാരുമുണ്ട്. എന്നാൽ, വയേർഡ് ബ്രോഡ്ബാൻഡ് സേവന ദാതാക്കളുടെ വിഭാഗത്തിൽ ബിഎസ്എൻഎൽ 78.6 ലക്ഷം ഉപയോക്താക്കളുമായി ഒന്നാം സ്ഥാനത്തും ഭാരതി എയർടെൽ 24.9 ദശലക്ഷം ഉപയോക്താക്കളുമായി രണ്ടാം സ്ഥാനത്തുമുണ്ട്.
30.82°C








