Forecast Weather using OpenWeatherMap with PHP

Kerala

  • Friday 3:55 am
  • 19th April, 2024
  • Overcast Clouds
25.84°C25.84°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കറന്‍സികളില്‍ കൊവിഡ് വൈറസിന് 28 ദിവസം വരെ നിലനില്‍ക്കാന്‍ ആകുമെന്ന് പുതിയ പഠനം. പുതിയ കണ്ടെത്തലുകള്‍ ബാങ്കുകള്‍ക്കും മറ്റു ധനകാര്യസ്ഥാപനങ്ങള്‍ക്കും വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. നേരിട്ടു പണം ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ കൊവിഡ് വ്യാപനത്തിന് കൂടുതല്‍ സാധ്യതയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നുള്ള പഠനമാണ് കറന്‍സിയില്‍ കൊവിഡ് വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്ന് കണ്ടെത്തിയത്. 

ഓസ്ട്രലിയന്‍ നാഷണല്‍ സയന്‍സ് ഏജന്‍സിയുടെ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ബിബിസി ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് നോട്ടുകളേക്കാള്‍ അതിജീവന ശേഷിയുണ്ടാകുക പേപ്പര്‍ നോട്ടുകളിലാകും ഓരോ പ്രതലങ്ങളിലും വിവിധ കാലയളവാണ് വൈറസിന്റെ അതിജീവന ശേഷി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പേപ്പര്‍ കറന്‍സിയാണ് നിലവില്‍ ഉപയോഗിക്കുന്നത്.

രോഗാണുക്കളുടെ പ്രവഹ കേന്ദ്രം കൂടെയാണ് കറന്‍സികള്‍ എന്ന് യുഎസ് ഫെഡറല്‍ റിസര്‍വും മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയില്‍ കൊറോണ വൈറസ് ബാധയുടെ തുടക്കത്തില്‍ തന്നെ ബാങ്കുകള്‍ കറന്‍സികള്‍ അള്‍ട്രാവൈലറ്റ്, ഹീറ്റ് ട്രീറ്റ്‌മെന്റുകള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാന്‍ ശ്രമിച്ചിരുന്നു.

വൈറസ് ബാധ പടര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ കറന്‍സികള്‍ക്ക് പകരം കൊണ്‍ടാക്ട് ലെസ് പണം ഇടപാടുകള്‍ നടത്തുന്നത് ആണ് സുരക്ഷിതം എന്നാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ ബാങ്കുകളും ഡിജിറ്റല്‍ പണം ഇടപാടുകളാണ് ഇപ്പോള്‍ പ്രോത്സാഹിപ്പിയ്ക്കുന്നത്.

ദിവസേന പണം കൈകാര്യം ചെയ്തതിന് ശേഷം ഹാന്‍ഡ് സാനിറ്റൈസര്‍ അല്ലെങ്കില്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത കൂടെയാണ് പുതിയ പഠനം സൂചിപ്പിയ്ക്കുന്നത്. അത്യാവശ്യമെങ്കില്‍ മാത്രം ബാങ്ക് സന്ദര്‍ശനം മതി. ഡിജിറ്റല്‍ പണം ഇടപാടുകള്‍ ശീലമാക്കുന്നതാകും കൂടുതല്‍ സുരക്ഷിതം ആകുക.

ബാങ്കുകളില്‍ ജീവനക്കാര്‍ക്കിടയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.രാജ്യത്ത് ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ കൊവിഡ് വ്യാപന തോത് കൂടുതലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കണ്ടെയ്‌ന്റെ്‌മെന്റ് സോണുകളില്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ പണം ഇടപാടുകളും ഇന്റര്‍നെറ്റ് ബാങ്കിങ്ങും ശീലമാക്കുകയെന്നതാണ് നിലവിലെ പോംവഴി

കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളില്‍ 55 ശതമാനത്തോളം വര്‍ധനയുണ്ട്. കൊവിഡ് കാലത്തും ഇടപാടുകള്‍ കൂടുന്നുണ്ട്. 2020 മാര്‍ച്ചില്‍ 3,434.5 കോടി രൂപയുടെ ഡിജിറ്റല്‍ പണം ഇടപാടുകളാണ് രാജ്യത്ത് നടന്നത്.

Readers Comment

Add a Comment