Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ സ്റ്റാർട്ടപ് ഇന്ത്യ പദ്ധതിയുടെ ഭാഗമായൊരുക്കിയ ദേശീയ സ്റ്റാർട്ട് അപ് പുരസ്‌കാരം കേരളത്തിൽ നിന്നുള്ള 3 കമ്പനികൾക്ക്. 35 വിഭാഗങ്ങളിൽ 1600ലേറെ കമ്പനികൾ പങ്കെടുത്തിരുന്നു. ഇതിൽ നിന്നാണ് കേരളത്തിലെ 3 കമ്പനികൾ പുരസ്‌കാരം സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് 62 കമ്പനികൾ പങ്കെടുത്തിരുന്നു. ഓരോ വിഭാഗത്തിലും ആദ്യ സ്ഥാനത്തെത്തിയ കമ്പനിക്ക് 5 ലക്ഷം രൂപയും കേന്ദ്രമന്ത്രാലയത്തിന്റെയും വിവിധ കോർപറേഷനുകളുടെയും പിന്തുണയ്ക്കുള്ള അവസരവും ലഭിക്കും. ഇൻകുബേറ്റർ, ആക്‌സിലറേറ്റർ വിഭാഗത്തിനു 15 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനം.
മാൻഹോൾ വൃത്തിയാക്കാൻ വികസിപ്പിച്ച ബാൻഡിക്കൂട്ട് എന്ന റോബട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. കെ.റാഷിദ്, എം.കെ. വിമൽ ഗോവിന്ദ്, എൻ.പി. നിഖിൽ, അരുൺ ജോർജ് എന്നിവരാണു കോളജ് പഠനകാലത്ത് 2015ൽ കമ്പനി സ്ഥാപിച്ചത്. കൃഷി- പ്രൊഡക്ടിവിറ്റി വിഭാഗത്തിൽ കൊച്ചി കേന്ദ്രമായ നവ ഡിസൈൻ ആൻഡ് ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡാണ് വിജയം സ്വന്തമാക്കിയത്. കള്ള്, നീര എന്നിവ രൂപപ്പെടുത്തിയെടുക്കാനുള്ള ‘സാപ്പർ’ എന്ന റോബട്ടിക് സംരംഭമാണ് ഇവരെ പുരസ്‌കാരത്തിന് അർഹരാക്കിയത്. ചാൾസ് വിജയ് വർഗീസ് ഫൗണ്ടറായ കമ്പനി 2017ലാണു രൂപീകരിച്ചത്. ഭക്ഷ്യ സംസ്‌കരണ വിഭാഗത്തിൽ ജയിംസ് ജോസഫ് സ്ഥാപിച്ച ഗോഡ്‌സ് ഓൺ ഫുഡ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണു (ജാക്ക്ഫ്രൂട്ട് 365) ജേതാക്കൾ.
31.82°C








