Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 28,000 ജീവനക്കാരെ പിരിച്ചു വിടാന്‍ തീരുമാനിച്ച് ഡിസ്നി തീം പാര്‍ക്ക്. അമേരിക്കയിലെ ഫ്ളോറിഡ, കാലിഫോര്‍ണിയ, എന്നിവിടങ്ങളിലെ തീം പാര്‍ക്കുകളില്‍ നിന്നാണ് പ്രധാനമായും തൊഴിലാളികളെ പിരിച്ചു വിടുന്നത്. ഇതില്‍ 67 ശതമാനവും പാര്‍ട് ടൈം ജോലിക്കാരാണ്.
ഹൃദയം തകരുന്ന നടപടിയാണിതെന്നാണ് ഡിസ്നി പാര്‍ക് യൂണിറ്റ് ചെയര്‍മാന്‍ ജോഷ് ഡിമാരോ ജീവനക്കാര്‍ക്കയച്ച കത്തില്‍ പറയുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു നടപടി ആവശ്യമാണെന്നും കത്തില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധി എത്ര കാലം നീണ്ടു നില്‍ക്കുമെന്നതില്‍ ഒരു ഉറപ്പും ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നും കമ്പനി പറയുന്നു.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മൂലം ബിസിനസ് രംഗത്ത് വമ്പന്‍ തകര്‍ച്ചയാണ് വാള്‍ട്ട് ഡിസ്നി നേരിട്ടത്. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടം മുതല്‍ ഡിസ്നിയുടെ പല പാര്‍ക്കുകളും അടഞ്ഞ് കിടക്കുകയാണ്. കാലിഫോര്‍ണിയയിലെ തങ്ങളുടെ പ്രശസ്ത പാര്‍ക്ക് നിയന്ത്രണങ്ങള്‍ മൂലം ഇതുവരെ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. തുറന്നു പ്രവര്‍ത്തിക്കുന്ന ചില പാര്‍ക്കുകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഉണ്ട്.
2020 ആദ്യ പാദത്തില്‍ വാള്‍ട്ട് ഡിസ്നിക്ക് 4.72 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ കമ്പനിക്ക് വന്ന ഏറ്റവും വലിയ നഷ്ടമാണിത്. ഇതിനു പുറമെ ഡിസ്നിയുടെ ബിഗ് ബജറ്റ് സിനിമകളും കൊവിഡ് പ്രതിസന്ധിക്കിടയില്‍ പ്രതിസന്ധി നേരിടുന്നുണ്ട്.
കൊവിഡ് മഹാമാരിക്കു മുമ്പായി ഫ്ളോറിഡയിലെ ഡിസ്നി പാര്‍ക്കില്‍ 77,000 ജീവനക്കാരാണുണ്ടായിരുന്നത്. കാലിഫോര്‍ണിയയിലെ പാര്‍ക്കില്‍ 32,000 പേരും. അതേ സമയം പാരീസ്, ഹോങ്കോങ്, ടോക്കിയോ, ഷാങ്ഹായ് എന്നിവിടങ്ങളില്‍ വിടല്‍ ബാധിക്കില്ല.
31.82°C








