Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗൂഗിളിന് ഇന്ന് ഇരുപത്തിരണ്ടാം പിറന്നാള്‍. ജന്മദിന സ്പെഷ്യലായി ഡൂഡിലുമായാണ് ഏറ്റവും ജനപ്രിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ എത്തിയിരിക്കുന്നത്. കമ്പനി ലോഗോയായ വലിയ അക്ഷരത്തിലുള്ള ‘ജി’ ഗൂഗിള്‍ എന്ന എഴുത്തിലെ മറ്റുള്ള അക്ഷരങ്ങളെ വീഡിയോ കോള്‍ ചെയ്യുന്നതാണ് ഡൂഡില്‍. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ‘ജി’ ബര്‍ത്ത്‌ഡേ ക്യാപ്പ് ധരിച്ചിട്ടുണ്ട്. ഒപ്പം പിറന്നാള്‍ സമ്മാനങ്ങളും കാണാം. കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ആഘോഷിക്കാം വെര്‍ച്വലായി എന്ന സന്ദേശമാണ് ഗൂഗിള്‍ ഇതിലൂടെ നല്‍കുന്നത്.

1998 സെപ്റ്റംബറില്‍ പിഎച്ച്ഡി വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് അവര്‍ പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല കാമ്പസില്‍ ഉപയോഗിക്കുന്നതിനായി ഈ സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചത്. വെബ് സെര്‍ച്ച് എന്‍ജിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിള്‍ ഇന്ന് ഇന്റര്‍നെറ്റ് എന്ന് കേട്ടാല്‍ സാധാരണക്കാരനുപോലും ആദ്യം മനസ്സില്‍ വരുന്ന വാക്കായി മാറി

Readers Comment

Add a Comment