Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വാട്‌സ്ആപ്പ് ചാറ്റുകള്‍ക്കായുള്ള വാള്‍പേപ്പര്‍ സെക്ഷനില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് ഓരോ ചാറ്റിലും ഇഷ്ടാനുസരണം വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ആന്‍ഡ്രോയിഡിനായി ലഭ്യമായ 2.20.200.11 ബീറ്റ അപ്ഡേറ്റിലാണ് ഓരോ ചാറ്റിലും വ്യത്യസ്ത വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വാള്‍പേപ്പര്‍ സെറ്റിങ്‌സ് മെനുവിലാണ് ഉപയോക്താക്കള്‍ക്ക് വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാക്കുന്നത്.
ഒരു ഉപയോക്താവ് പുതിയ വാള്‍പേപ്പര്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ നിലവിലെ ചാറ്റിനായോ അതല്ലെങ്കില്‍ എല്ലാ ചാറ്റുകള്‍ക്കുമായോ വാള്‍പേപ്പര്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. ഇതില്‍ ആവശ്യമുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഓരോ ചാറ്റിലുമുള്ള വാള്‍പേപ്പറുകള്‍ വ്യത്യസ്തമായി സെറ്റ് ചെയ്യുകയോ അതല്ലെങ്കില്‍ എല്ലാ ചാറ്റുകള്‍ക്കുമായുള്ള വാള്‍പേപ്പര്‍ നിലവിലുള്ള ഫീച്ചര്‍ പോലെ തിരഞ്ഞെടുക്കുകയോ ചെയ്യാം.
31.82°C








