Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:35 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമേരിയ്ക്കന്‍ ഡയറക്ടര്‍മാര്‍ക്ക് കൂടുതല്‍ പങ്കാളിത്തമുള്ള ടിക്‌ടോക് ഗ്ലോബല്‍ എന്ന പുതിയ കമ്പനി രൂപീകരിയ്ക്കാന്‍ തയ്യാറായി ബൈറ്റ്ഡാന്‍സ്. ഒറാക്കിളും വാള്‍മാര്‍ട്ടും ചേര്‍ന്ന് കമ്പനിയുടെ 60 ശതമാനം ഓഹരികളും സ്വന്തമാക്കിയേക്കും

 
ടെക്‌നോളജി കമ്പനിയായ ഒറാക്കിള്‍ 20 ശതമാനം ഓഹരികളാകും വാങ്ങുക. ടിക്‌ടോക് ഗ്ലോബല്‍ എന്ന പുതിയ കമ്പനിയില്‍ അമേരിക്കയില്‍ നിന്നുള്ള ഡയറക്ടര്‍മാരായിരിക്കും അധികവും. അതേസമയം ടിക്‌ടോക്കിന്റെ നിബന്ധനകള്‍ക്കും ധാരണയ്ക്കും ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.

100 ദശലക്ഷത്തോളം അമേരിയ്ക്കക്കാര്‍ ടിക്‌ടോക്ക് ഉപയോഗിയ്ക്കുന്നുണ്ട് എന്നാണ് സൂചന. ബൈറ്റ്ഡാന്‍സ് ടിക്‌ടോക്കിന്റെ ഓഹരി പങ്കാളിത്തം പൂര്‍ണമായി കൈവശം വച്ചിരിയ്ക്കുന്നതിനെ യുഎസ് പ്രസിഡന്റ് എതിര്‍ത്തിരുന്നു. മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ബൈറ്റ്ഡാന്‍സ് ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ആണ് വീഡിയോ ഷെയറിങ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ടിക് ടോക് ഉടമസ്ഥര്‍ എന്നതിനാല്‍ ഇന്ത്യ ടിക്‌ടോകിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യുഎസിലും താല്‍ക്കാലിക വിലക്ക് ഉണ്ട്.

വാള്‍മാര്‍ട്ട് ടിക്‌ടോക് ഏറ്റെടുക്കുന്നതോടെ ഇ-കൊമേഴ്‌സ് വിപണിയ്ക്ക് ഒപ്പം ഡിജിറ്റല്‍ രംഗത്തും കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ്. ഡിജിറ്റല്‍ രംഗത്ത് കമ്പനിയുടെ പുതിയ ചുവടു വയ്പ്പായിരിക്കും ഇത്. ഇന്ത്യയുള്‍പ്പെടെ ലോകം എമ്പാടുമുള്ള രാജ്യങ്ങളില്‍ ടിക് ടോക്കിന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആണ് ഉള്ളത്. ഈ ഉപഭോക്താക്കളെ വാള്‍മാര്‍ട്ടിനും സ്വന്തമാക്കാന്‍ ആകും

 

 

 

Readers Comment

Add a Comment