Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:25 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പേമെന്റ് ആപ്പായ പേടിഎം തിരിച്ചെത്തി. തങ്ങള്‍ തിരിച്ചെത്തിയെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പേടിഎം തന്നെ അറിയിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് പേടിഎം പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയത്.

ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കാണിച്ചായിരുന്നു നീക്കം ചെയ്തത്. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ പുതിയ മാനദണ്ഡങ്ങള്‍ പേടിഎം നിരന്തരമായി ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം ചെയ്തത്.

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രോഡക്ട് വൈസ് പ്രസിഡന്റ് സൂസന്‍ ഫ്രേ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി സംബന്ധിച്ച പുതിയ വിശദമായ വിവരങ്ങള്‍ ബ്ലോഗ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പേടിഎമ്മിനെതിരെ നടപടി എടുത്തത്.

'ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ അനുഭവം നല്‍കുന്നതിനാണ് ഗൂഗിള്‍ പ്ലേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ഒപ്പം ഡെവലപ്പര്‍മാര്‍ക്ക് പുതിയ ബിസിനസുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ വേദിയൊരുക്കുകയുമാണ് ചെയ്യുന്നത്. ഞങ്ങളുടെ എല്ലാ പങ്കാളികളുടെയും നന്മ കണക്കിലെടുത്ത് കൊണ്ട് ഞങ്ങളുടെ ആഗോള നയങ്ങള്‍ എല്ലായ്‌പ്പോഴും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.'' ഗൂഗിള്‍ ബ്ലോഗില്‍ പറഞ്ഞിരുന്നു.

 

Readers Comment

Add a Comment