Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ലോക പ്രശസ്ത അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. വില്‍പ്പന കുറഞ്ഞതും, ഭാവിയില്‍ ഇന്ത്യന്‍ ആഡംബര ഇരുചക്ര വാഹന വിപണിയില്‍ ആവശ്യക്കാരുണ്ടായേക്കില്ല എന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യ വിടാന്‍ തീരുമാനിച്ചത്. ഹാര്‍ലി ഡേവിഡ്‌സണ്‍ മോഡലുകള്‍ക്ക് ഏറെ ആവശ്യക്കാരുള്ള നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ പസഫിക് മേഖലയിലെ ചില ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുക.

ജനപ്രിയ മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവക്ക് 77,000 രൂപയുടെ ആനുകൂല്യം നല്‍കിയിട്ടു പോലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.കഴിഞ്ഞ വര്‍ഷം 2500 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് ഇന്ത്യയില്‍ വില്‍ക്കാനായത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസത്തില്‍ വെറും 100 ബൈക്കുകള്‍ മാത്രമാണ് വിറ്റത്. ആഗോള തലത്തില്‍ തന്നെ ഏറ്റവും മോശം വില്‍പ്പനയാണ് ഇന്ത്യയില്‍ കമ്പനിക്ക് നേരിടേണ്ടി വന്നത്. അമേരിക്കയില്‍ നിന്നും യന്ത്രഭാഗങ്ങള്‍ നേരിട്ട് ഇറക്കുമതി ചെയ്ത് ഹരിയാനയില്‍ അസംബിൾ ചെയ്താണ് 
ഹാര്‍ലി ഇന്ത്യയില്‍ വാഹനങ്ങള്‍ വിറ്റിരുന്നത്.

Readers Comment

Add a Comment