Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:02 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരിടവേളയ്ക്ക് ശേഷം എസ്.ബി.ഐ വീണ്ടും ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കുന്നു. ജീവനക്കാരുടെ എണ്ണം കുറച്ച്, ചെലവ് ചുരുക്കലാണ് ലക്ഷ്യം. 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയായവര്‍ക്കും 55 വയസ്സ് തികഞ്ഞവര്‍ക്കുമാണ് വി.ആര്‍.എസ് തെരഞ്ഞെടുക്കാന്‍ കഴിയുക.

ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍-1 മുതല്‍ ടോപ് എക്‌സിക്യൂട്ടീവ് ഗ്രേഡ് സ്‌കെയില്‍ 1 വരെയുള്ള 22,565 പേരും ക്ലെറിക്കല്‍ സബ് സ്റ്റാഫ് തസ്തികയിലെ 18, 625 പേരും വി.ആര്‍.എസ്സിന് അര്‍ഹരാണ്.

വി.ആര്‍.എസ് തെരഞ്ഞെടുക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള സേവനകാലയളവിലെ ശമ്പളത്തിന്റെ 50 ശതമാനം അനുകൂല്യം ലഭിക്കും. പരമാവധി 18 മാസത്തെ ശമ്പളമാകും ലഭിക്കുക. ഈ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി വരെയുള്ള മൂന്ന് മാസമാണ് അപേക്ഷിക്കേണ്ട സമയം. അര്‍ഹരായവരില്‍ 30 ശതമാനം പേര്‍ വി.ആര്‍.എസ് തെരഞ്ഞെടുത്താല്‍ തന്നെ 2,170 കോടി രൂപ ചെലവിനത്തില്‍ ലാഭിക്കാമെന്നാണ് വിലയിരുത്തല്‍. 

കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്ക് പ്രകാരം രണ്ടരലക്ഷം ജീവനക്കാരാണ് എസ്.ബി.ഐയ്ക്കുള്ളത്. 2017ല്‍ എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനസമയത്തും എസ്.ബി.ഐ വി.ആര്‍.എസ് പ്രഖ്യാപിച്ചിരുന്നു.
 

Readers Comment

Add a Comment