Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:20 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍ എഫ് സി ) ഉപയോഗിച്ചുള്ള കോണ്ടാക്‌ട് ലെസ് സംവിധാനത്തിലൂടെ ഇനി ഗൂഗിള്‍ പേ വഴി പണം കൈമാറാം. യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിള്‍ പേ വഴി പണമിടപാട് നടത്തിയിരുന്നത്.

ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകൾ ആപ്പില്‍ ചേര്‍ക്കാനുള്ള സൗകര്യം വന്നതോടെയാണ് മറ്റൊരാള്‍ക്ക് കാര്‍ഡ് കൈമാറാതെ പിഒഎഎസ് മെഷീന് സമീപം ചെന്ന് ഇടപാട് നടത്താനുള്ള സാധ്യതകൂടി ലഭ്യമായത്. പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍ കാര്‍ഡ് ഉപയോഗിക്കാതെയും പിന്‍ നല്‍കാതെയും ഇടപാട് നടത്താന്‍ എന്‍എഫ്സി സംവിധാനം വഴി സാധിക്കും.

ഗൂഗിള്‍ പേയിലെ സെറ്റിങ്സില്‍ പോയി പേയ്മന്റ് മെത്തേഡില്‍ ക്ലിക്ല് ചെയ്ത് കാര്‍ഡിലെ വിവരങ്ങള്‍ ചേര്‍ക്കാം. കാര്‍ഡിന്റെ നമ്പർ, കാലാവധി, സിവിവി, കാര്‍ഡ് ഉടമയുടെ പേര് തുടങ്ങിയവയാണ് ചേര്‍ക്കാന്‍ കഴിയുക.കാര്‍ഡ് വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ യഥാര്‍ഥ കാര്‍ഡ് നമ്പറിന് പകരം വിര്‍ച്വല്‍ അക്കൗണ്ട് നമ്പർ തനിയെ ഉണ്ടാക്കും.

കാര്‍ഡിന് പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പർ 'ടോക്കണ്‍' എന്ന പേരിലാണ് അറിയപ്പെടുക. ഷോപ്പുകളിലെ പണമിടപാടിന് ഇതാണ് ഉപയോഗിക്കേണ്ടത്.പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.

Readers Comment

Add a Comment