Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:04 pm
  • 20th April, 2024
  • Light Rain
33.82°C33.17°C
  • Humidity: 55 %
  • Wind: 2.56 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓണത്തിന് ആഗസ്റ്റ് 28, 29, 30 തിയ്യതികളില്‍ 28 ലക്ഷം ലിറ്റര്‍ പാലും 5.28 ലക്ഷം കിലോ ഗ്രാം തൈരും വിതരണം ചെയ്ത് മില്‍മ മലബാര്‍ മേഖലാ യൂണിയന് മികച്ച വില്‍പ്പന. കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പാല്‍ വില്‍പ്പനയില്‍ 3 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഓണത്തിനാവശ്യമായ പാല്‍ തദ്ദേശീയമായി തന്നെ സംഭരിച്ച് വിപണനം നടത്താനായി.

പുതിയതായി വിപണിയിലിറക്കിയ പാലിനും നല്ല സ്വീകാര്യത ലഭിച്ചു. ഓണത്തോടനുബന്ധിച്ച് 3 കോടിയിലധികം രൂപ അധിക വിലയായി ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി. 45000 പ്രൊഡക്ട് കിറ്റുകളും വിലക്കുറവില്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി.നെയ്യ് 250 ടണ്‍, പാലട 97 ടണ്‍, പേഡ 37 ടണ്‍ എന്നിവയും ഓണത്തോടനുബന്ധിച്ച് വിപണനം നടത്താനായെന്ന് മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി, എം.ഡി കെ.എം വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

Readers Comment

Add a Comment