Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:19 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 90 %
  • Wind: 0.71 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ മുൻ നിര കാർ നിർമ്മാതാക്കളായ മാരുതിയുടെ കാർ വിൽപ്പനയിൽ വൻ ഇടിവ്. ഓഗസ്റ്റ് മാസത്തിൽ 106413 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാൻ കഴിഞ്ഞതെന്ന്  പ്രസ്താവനയിൽ മാരുതി വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക മാന്ദ്യം കാർ വിപണിയെ ബാധിച്ചുവെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. 

മാന്ദ്യം ചെറിയ ബജറ്റ് വാഹന വിൽപ്പനയെയും ബാധിച്ചിട്ടുണ്ട്. ആൾട്ടോ , വാഗൻ ആർ എന്നീ കാറുകൾ 10123 എണ്ണം മാത്രമാണ് കഴിഞ്ഞ മാസം വിട്ടു പോയത്. ഈ കാറുകളുടെ ആവശ്യക്കാരുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതെ സമയം  രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം 'ഓൾ റൌണ്ട് കെടുകാര്യസ്ഥത' ആണെന്ന്  മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് കുറ്റപ്പെടുത്തി. രാജ്യം നീണ്ടു നിന്നേക്കാവുന്ന മാന്ദ്യത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Readers Comment

Add a Comment