Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:01 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ ഏറ്റവും വലിയ സിനിമ സ്‌ക്രീനുമായി ആന്ധ്രപ്രദേശിലെ സുലൂർപേട്ട് വി എപ്പിക് തിയേറ്റർ തുറന്നു. നൂറടി വീതിയും 84 അടി ഉയരവുമാണ് സ്‌ക്രീനിന്റെ വലിപ്പം. ഫോർ കെ ആർ ജി ബി റേസർ പ്രൊജക്ഷനും ഡോൾബി അറ്റ്‌മോസ് ശബ്ദ സംവിധാനങ്ങളും സമാനത്താക്കില്ലാത്ത ദൃശ്യ ശ്രവ്യ അനുഭവമാകും പ്രേക്ഷകന് നൽകുക. ക്യൂബ് സിനിമാസാണ് സാങ്കേതിക സംവിധാങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 

തെലുങ്ക് താരം രാം ചാരൻ തേജ തിയേറ്ററിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ഹോം തിയേറ്റർ സംവിധാനത്തിൽ ഒരുക്കാൻ കഴിയാത്ത സംവിധാനമാണ് ക്യൂബ് എപ്പിക് സ്‌ക്രീനോടു കൂടിയ തിയേറ്ററുകളിൽ ഉണ്ടാവുകയെന്ന് ക്യൂബ് സിനിമാസ് സി ഇ ഒ ഹർഷ് റോഹ്തഗി പറഞ്ഞു. ക്യൂബ് എപ്പിക് സ്ക്രീനുകൾ ഒരുക്കുന്നതിന് രാജ്യത്തുടനീളമുള്ള തീയേറ്ററുകളുമായി ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 625 സീറ്റുകളുള്ള തിയേറ്ററിൽ 200 രൂപയാണ് ടിക്കറ്റ് ചാർജ്.

Readers Comment

Add a Comment