Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:25 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ബജറ്റ് ഫോണ്‍ സെഗ്മെന്റിലേക്ക് മോട്ടോ ജി9 അവതരിപ്പിച്ചു. ബ്രസീലിയന്‍ വിപണിയില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അവതരിപ്പിച്ച മോട്ടോ ജി8 മോഡലിന്റെ പിന്‍ഗാമിയാണ് മോട്ടോ ജി9. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ ക്യാമറ, 20W ഫാസ്റ്റ് ചാര്‍ജിംഗ്, 6.5 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ എന്നിവയുമായെത്തുന്ന മോട്ടോ ജി9 വിപണിയില്‍ റെഡ്മി നോട്ട് 9, സാംസങ് ഗാലക്സി M21,റിയല്‍മി 6i എന്നീ ഫോണുകളോടാണ് മത്സരിക്കുന്നത്.

4 ജിബി റാമും 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി വില്പനക്കെത്തിയിരിക്കുന്ന മോട്ടോ G9-ന് 11,499 രൂപയാണ് വില. ഫോറസ്റ്റ് ഗ്രീന്‍, സഫയര്‍ ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന മോട്ടോ G9-ന്റെ ആദ്യ ഓണ്‍ലൈന്‍ ഫ്ലാഷ് സെയ്ല്‍ ഈ മാസം 31 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇകോമേഴ്സ് വെബ്സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ട് മുഖേന നടക്കും.

Readers Comment

Add a Comment