Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബാങ്ക് തട്ടിപ്പു കേസുകളില്‍ 28 ശതമാനം വര്‍ധനയുണ്ടായതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുളള വിവിധ ബാങ്കുകളില്‍ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പുകളുടെ ആകെ മൂല്യം 1.85 ട്രില്യണ്‍ രൂപയായാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വര്‍ധിച്ചത്.

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാമ്പത്തിക വര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണിവ കണക്കാക്കപ്പെടുന്നത്. ഈ തട്ടിപ്പുകളില്‍ ഭൂരിഭാഗവും ബാങ്കുകളുടെ വായ്പ പോര്‍ട്ട്‌ഫോളിയോകളിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

‘വലിയ മൂല്യമുളള തട്ടിപ്പുകളുടെ കേന്ദ്രീകരണം നടന്നു. വായ്പയുമായി ബന്ധപ്പെട്ട വലിയ 50 തട്ടിപ്പുകള്‍ 2019-20 കാലയളവിലെ മൊത്തം തുകയുടെ 76% തട്ടിപ്പുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഓഫ് ബാലന്‍സ് ഷീറ്റ്, ഫോറെക്‌സ് ഇടപാടുകള്‍ എന്നിവ പോലുള്ള ബാങ്കിംഗിന്റെ മറ്റ് മേഖലകളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കുറഞ്ഞു”ആര്‍ബിഐ പറഞ്ഞു

Readers Comment

Add a Comment