Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:21 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ഓണനാളുകള്‍ ചേന്ദമംഗലം കൈത്തറി മേഖല അതിജീവനത്തിനായി നൂല്‍ നൂല്‍ക്കുകയായിരുന്നു. രണ്ടു പ്രളയങ്ങള്‍ അത്ര കണ്ട് തകര്‍ത്തിരുന്നു ഈ രംഗം. ഈ വര്‍ഷം അതില്‍ നിന്നും കര കയറുവാനുള്ള തീവ്ര ശ്രമം നടത്തവേയാണ് കോവിഡ് രോഗം തിരിച്ചടിയായത്. ഇതിനെ അതിജീവിക്കാന്‍ പുതു വഴിതേടുകയാണ് ചേന്ദമംഗലം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിപണന മേളകള്‍ കാര്യമായി നടക്കാത്തതും ഷോപ്പിംഗുകള്‍ കുറഞ്ഞതും ഓണപ്പുടവകള്‍ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. കൈത്തറിയുടെ യഥാര്‍ത്ഥ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിപണനം സാധ്യമാക്കുകയാണ് ചേന്ദമംഗലം കൈത്തറി.

ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച്‌ 191 ആണ് ഓണ്‍ലൈന്‍ വിപണനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സംഘത്തിന്‍്റെ ഫേസ്ബുക്ക് പേജില്‍ ഉത്പന്നങ്ങളുടെ ചിത്രങ്ങളും വീഡിയോകളും നല്‍കിയിട്ടുണ്ട്.

9446927345 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാല്‍ ആവശ്യമുള്ള ഉത്പന്നങ്ങളുടെ ചിത്രങ്ങള്‍ നല്‍കും. ഇത് നോക്കി വാങ്ങുന്നവര്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. വിലയും മറ്റ് വിവരങ്ങളും ഇതോടൊപ്പം നല്‍കും.

Readers Comment

Add a Comment