Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓപ്പോയുടെ പുതിയ സ്മാർട്ടഫോണായ ഓപ്പോ എ53 ഓഗസ്റ്റ് 25ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗിമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ ഈ ഡിവൈസിന്റെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില ഐഡിആര്‍ 2,499,000 (ഏകദേശം 12,700 രൂപ) ആയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഈ ഡിവൈസ് പുറത്തിറങ്ങുക 15,000 രൂപയില്‍ താഴെ വിലയിലായിരിക്കുമെന്നാണ് സൂചനകള്‍.

ഓപ്പോ എ53 സ്മാര്‍ട്ട്ഫോണിന്റെ ലോഞ്ച് ഇവന്റ് ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് 12:30 നടക്കും. ഇവന്റ് യൂട്യൂബില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഉയര്‍ന്ന റിഫ്രഷ് റേറ്റ്, ട്രിപ്പിള്‍ റിയര്‍ ക്യാമറ മൊഡ്യൂള്‍ പോലുള്ള സവിശേഷതകളോടെയാണ് ഈ ബജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങുക. ഇന്തോനേഷ്യയില്‍ ഇലക്‌ട്രിക് ബ്ലാക്ക്, ഫാന്‍സി ബ്ലൂ കളര്‍ വേരിയന്റുകളിലാണ് ഡിവൈസ് അവതരിപ്പിച്ചത്.

ഓപ്പോ എ53 സ്മാര്‍ട്ട്ഫോണില്‍ 6.5 ഇഞ്ച് വലിപ്പമുള്ള എച്ച്‌ഡി+ പഞ്ച്-ഹോള്‍ ഡിസ്‌പ്ലേയാണ് കമ്ബനി നല്‍കിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1,600 x 720 പിക്‌സല്‍ റെസല്യൂഷനും 20: 9 ആസ്പാക്‌ട് റേഷിയോവും ഉണ്ട്.

4 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 460 SoC ആണ്. സ്മാര്‍ട്ട്ഫോണിന്റെ പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സ്കാനറും നല്‍കിയിട്ടുണ്ട്.

Readers Comment

Add a Comment