Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് വീണ്ടും വിവിധ ദേശസാൽകൃത ബാങ്കുകൾ ലയിപ്പിക്കാൻ തീരുമാനമായി. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത്തരത്തില്‍ രൂപവത്കരിക്കുന്ന ബാങ്ക് പൊതുമേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി മാറുമെന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റ് മൂന്ന് ബാങ്ക് ലയനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി. കാനറാ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ലയിപ്പിക്കും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ലയിപ്പിക്കും. ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും തമ്മിലും ലയിപ്പിക്കും. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെയെണ്ണം 12 ആയി ചുരുങ്ങും.
ലയനത്തിലൂടെ ആഗോള സാന്നിധ്യമുള്ള വലിയ ബാങ്കുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. വൻ വായ്പകൾ നൽകുന്നതിന് സ്പെഷ്യൽ ഏജൻസി രൂപീകരിക്കും. 250 കോടിക്ക് മേലെയുള്ള വായ്പകൾ ഈ ഏജൻസിയുടെ ചുമതലയിൽ ആയിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു
31.82°C








