Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:20 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ് എം എസ് നിരക്കുകളും എസ്ബിഐ പൂര്‍ണമായി ഒഴിവാക്കി. ഇത് ബാങ്കിന്റെ എല്ലാ സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കും പ്രയോജനം ചെയ്യും.

ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്‌സ് അക്കൗണ്ടുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ത്തന്നെ എസ്ബിഐ തീരുമാനിച്ചിരുന്നു.

സേവിങ്‌സ് അക്കൗണ്ടുകളില്‍ പ്രതിമാസ ശരാശരിയായി മെട്രോ നഗരങ്ങളില്‍ ചുരുങ്ങിയത് 3,000 രൂപയും അര്‍ധനഗരങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയും വേണമെന്നായിരുന്നു എസ്ബിഐ നിര്‍ദേശിച്ചിരുന്നത്. ഇതു പാലിക്കാതിരുന്നാല്‍ അഞ്ചുരൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയും നേരത്തെ ഈടാക്കിയിരുന്നു.

Readers Comment

Add a Comment