Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:06 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10വരെ നടക്കുന്ന ഐപിഎല്ലിലെ മുഖ്യ സ്പോണ്‍സര്‍മാരാകാന്‍ നിരവധി കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇതില്‍ ഏറ്റവും മുന്നിലുള്ളത് ഓണ്‍ലൈന്‍ വിപണനക്കാരായ ആമസോണാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊട്ടുപിന്നാലെ അണ്‍അക്കാദമി, മൈസര്‍ക്കിള്‍ 11 എന്നീ കമ്പനികളും സജീവമായി രംഗത്തുണ്ട്. നിലവിലെ ഇന്ത്യയുടെ ജേഴ്സി സ്പോണ്‍സര്‍മാരായ ബൈജൂസും ഐപിഎല്‍ സ്പോണ്‍സര്‍മാരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം, നിലവിലെ സ്‌പോണ്‍സര്‍ വിവോ തല്‍സ്ഥാനത്തു നിന്ന് പിന്മാറിയതായി ബിസിസിഐ സ്ഥിരീകരിച്ചിരുന്നു. 


2017ല്‍ 2199 കോടി രൂപയ്ക്കാണ് വിവോ ഇന്ത്യ ഐപിഎല്‍ കിരീട സ്‌പോണ്‍സര്‍മാരായുള്ള അഞ്ച് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടത്. നിലവില്‍ 2022ലാണ് ഈ കരാര്‍ പൂര്‍ത്തിയാകുക. ഓരോ വര്‍ഷവും വിവോ ലീഗിന് 440 കോടി രൂപ നല്‍കുന്നുമുണ്ട്. പെപ്‌സിക്കു പകരമാണ് വിവോ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരായത്.

Readers Comment

Add a Comment