Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:20 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 89 %
  • Wind: 0.71 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ കാനറ ബാങ്ക് 2020-2021 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 23.5% വളര്‍ച്ചയോടെ 406.24 കോടിയുടെ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ലാഭം 329.07 കോടിയായിരുന്നു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 31.82 ശതമാനം വര്‍ധിച്ച്‌ 4,285 കോടി രൂപയായി.

മൊത്ത വരുമാനം 20,685.91 കോടിയായും ഉയര്‍ന്നു. 2020 മാര്‍ച്ചില്‍ 9.39 ശതമാനമായിരുന്ന ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 8.84 ശതമാനമായും 4.34 ശതമാനമായിരുന്ന അറ്റ നിഷ്‌ക്രിയ ആസ്തി 3.95 ശതമാനമായും കുറഞ്ഞ് ആസ്തി ഗുണമേന്മ മെച്ചപ്പെടുത്തി. മൂലധന പര്യാപ്താത അനുപാതവും മെച്ചപ്പെട്ട 12.77 ശതമാനമെന്ന നിലയിലെത്തി.

Readers Comment

Add a Comment