Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രാദേശിക സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 660 കോടി ഡോളറിന്റെ പ്രോത്സാഹന പദ്ധതിക്ക് അപേക്ഷിച്ച് ടെക്ക് ഭീമന്മാര്‍. സാംസങ്, ആപ്പിളിന്റെ കരാര്‍ നിര്‍മാണ പങ്കാളികളായ ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗട്രോണ്‍, ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പനക്കാരായ മൈക്രോമാക്സ്, ലാവ തുടങ്ങിയവരാണ് പദ്ധതിക്കായി അപേക്ഷിച്ചിട്ടുള്ളത്.

പ്രൊഡക്ഷന്‍- ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം എന്ന് വിളിക്കുന്ന പദ്ധതിയിലൂടെ അഞ്ച് വര്‍ഷത്തിനിടയില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ അധിക വില്‍പ്പനയ്ക്ക് 6% സാമ്പത്തിക പ്രോത്സാഹനവും മറ്റ് ആനുകൂല്യങ്ങളും കമ്പനികള്‍ക്ക് നല്‍കും. നിലവില്‍ 22 കമ്പനികളാണ് പദ്ധതിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളുടെ 60% ഇന്ത്യയ്ക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യാനും സമ്മതിച്ചിട്ടുള്ളതായി ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. സ്‌കീം നടപ്പാകുന്നതോടെ 12 ലക്ഷം ഇന്ത്യക്കാര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായി തൊഴില്‍ നല്‍കാമെന്ന് കമ്പനികള്‍ സമ്മതിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.

അഞ്ച് വര്‍ഷംകൊണ്ട് 15300 കോടി ഡോളര്‍ വിലമതിക്കുന്ന സ്മാര്‍ട്ട്ഫോണുകളുടെയും ഘടകങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കമ്പനികളുടെ വാദം.

ഇന്ത്യയെ ആഗോള നിലവാരത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ ഹബ്ബാക്കി മാറ്റുന്നതിനും രാജ്യത്തെ സ്വാശ്രയത്വം വര്‍ധിപ്പിക്കുന്നിതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമാണ് പ്രൊഡക്ഷന്‍- ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം. വില്‍പ്പന വരുമാനത്തിന്റെ 50% ത്തിലധികം വരുന്ന രണ്ട് കമ്പനികളായ സാംസങ്ങിന്റെയും ആപ്പിളിന്റെയും താല്‍പര്യം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്റര്‍നെറ്റ് വിപണിയില്‍ അവര്‍ കാണുന്ന അവസരങ്ങളുടെ തെളിവാണെന്ന് മന്ത്രി പറഞ്ഞു.

 

Readers Comment

Add a Comment