Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ ലാഭത്തില്‍ 81 ശതമാനം വര്‍ധന. സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 4.189.3 കോടിയാണ് എസ്.ബി.ഐയുടെ ലാഭം. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം പാദവുമായി താരത്മ്യം ചെയ്യുമ്പോളാണ് ബാങ്കിന്റെ ലാഭം 81 ശതമാനം ഉയര്‍ന്നത്.
എസ്.ബി.ഐയുടെ വരുമാനത്തില്‍ 16 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. 26,641.5 കോടിയാണ് ബാങ്കിന്റെ വരുമാനം. എസ്.ബി.ഐക്ക് 3,375 കോടി രൂപ ലാഭമുണ്ടാവുമെന്നായിരുന്നു ബ്ലുബെര്ഗിന്റെ പ്രവചനം. മിക്ക സാമ്പത്തിക വിദഗ്ധരുടെയും പ്രവചനങ്ങളെ മറികടന്നാണ് എസ്.ബി.ഐയുടെ കുതിപ്പ്.
പലിശനിരക്കുകളിലുണ്ടായ വ്യതിയാനങ്ങളാണ് എസ്.ബി.ഐ ഗുണകരമായത്. ബാങ്കിന്റെ കിട്ടാകടത്തിന്റെ തോതും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ 6.15 ശതമാനമായിരുന്നു കിട്ടാകടമെങ്കില്‍ ഇപ്പോള്‍ ഇത് 5.44 ശതമാനമായാണ് കുറഞ്ഞത്.
31.82°C








