Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


കൊവിഡ് വ്യാപനം രാജ്യത്തെ വ്യവസായങ്ങളെ പിറകോട്ടടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ കാര്‍ വ്യവസായത്തേയും കൊവിഡ് സാരമായി ബാധിച്ചുവെന്നാണ് മാരുതി സുസുക്കിയുടെ വിലയിരുത്തല്‍..

രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാവായ മാരുതി സുസൂക്കി ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ 15 വര്‍ഷത്തിനിടയിലാദ്യമായി കമ്പനിയില്‍ ഏറ്റവും വലിയ നഷ്ടമാണ് നേരിട്ടിരിക്കുന്നത്.

ഏപ്രില്‍-ജൂണ്‍ കാലയളവിലെ കണക്കുകള്‍ പ്രകാരം കമ്പനിയ്ക്ക് 249.4 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. കൊവിഡ് കാലത്തിനു മുമ്പ് ലോകം നേരിട്ട മാന്ദ്യത്തില്‍പ്പോലും വീഴാതെ പിടിച്ചു നില്‍ക്കാന്‍ മാരുതിക്ക് സാധിച്ചിരുന്നു. അക്കാലയളവില്‍ പല കമ്പനികളും പ്രതിസന്ധിയിലായപ്പോഴും മാരുതി പിടിച്ചു നിന്നു.

കൊവിഡിന് ഏകദേശം ഒരു വര്‍ഷം മുമ്പ് ഈ സമയത്ത് കമ്പനിയുടെ ലാഭം 1,435.5 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 76,599 വാഹനങ്ങളാണ് മാരുതി വിറ്റത്. ഇതില്‍ 67,027 വാഹനങ്ങള്‍ ആഭ്യന്തര വിപണിയിലും 9,572 വാഹനങ്ങള്‍ വിദേശവിപണിയിലുമായിരുന്നു.

എന്നാല്‍ ആദ്യപകുതിയിലെ വരുമാനം മുമ്പത്തെക്കാള്‍ 73.61 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കമ്പനിയുടെ ചരിത്രത്തിലെ അസാധാരണ വര്‍ഷമാണ് കടന്നുപോയത്.

ഈ പശ്ചാത്തലത്തില്‍ മുന്‍ വില്‍പ്പന കണക്കുകളും നഷ്ടവും താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. ലോക്ഡൗണ്‍ കാലത്ത് യാതൊരുതരത്തിലുള്ള വില്‍പ്പനകളും നടന്നിട്ടില്ല. അതിന് ശേഷം ഉല്‍പ്പാദനം തുടങ്ങിയെങ്കിലും പഴയരീതിയിലേക്ക് ആയിട്ടില്ലെന്ന് മാരുതി വ്യക്തമാക്കി.

 

Readers Comment

Add a Comment