Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

സമ്മതമില്ലെങ്കില്‍ സുഖവുമില്ല! ഇത് എന്തിന്റെ പരസ്യവാചകമാക്കാന് കൊള്ളാം? അര്‍ജന്റീനിയന്‍ പരസ്യ ഏജന്‍സിയായ ബി.ബി.ഡി.ഒ ഈ കുസൃതിവാചകം എഴുതിയത് അവിടത്തെ പ്രമുഖ കോണ്ഡം കമ്പനിയുടെ പുതിയ പ്രോഡക്ടിനുവേണ്ടിയാണ്. കണ്‍സെന്റ് കോണ്ഡം എന്നാണ് കമ്പനി വിപണയില്‍ ഇറക്കിയ പുതിയ ഗര്‍ഭനിരോധന ഉറയുടെപേര്. ചുമ്മാ ഒരു പേരിട്ടതല്ല- ഈ ഉറ ഉപയോഗിക്കണമെങ്കില്‍ പങ്കാളിയുടെ സഹായം നിര്‍ബന്ധം. കാരണം, രണ്ടുപേരും കൂടി ചേര്‍ന്ന് ഒരേസമയം നാലു കൈകള്‍ ഉപയോഗിച്ചാലേ സംഗതിയുടെ ക്ളിപ്പ് ഈരാന്‍ പറ്റൂ.
ആരോഗ്യകരമായ സെക്സിന്റെ ആസ്വാദ്യതയില്‍ പങ്കാളിയുടെ സമ്മതം പ്രധാനമാണ്. ആ സമ്മതിമില്ലാതെ വരുമ്പോഴാണ് ലൈംഗിക ബന്ധം ബലാല്ക്കാരം ആയി മാറുന്നത്. എന്തായാലും സമ്മതപൂര്‍വം ബന്ധപ്പെടൂ എന്നാണ് ഉറ നിര്‍മ്മാണ കമ്പനിയുടെ പ്രചാരണം. കോണ്ഡം പായ്ക്ക് ചെയ്തിരിക്കുന്ന പെട്ടിയുടെ വശങ്ങളിലും മുകള്ഭാഗത്തുമായി നാലു ക്ളിപ്പുകളുണ്ട്. ഉറ പുറത്തെടുക്കണമെങ്കില്‍ രണ്ടുപേരും ചേര്‍ന്ന് ഒരേസമയം ഈ ക്ളിപ്പുകള്‍ റിലീസ് ചെയ്യണം. ചാടിക്കയറിച്ചെന്ന് കാര്യം സാധിച്ചിട്ടുപോകാന് പറ്റില്ലെന്ന് ചുരുക്കം.
ഇണയുടെ സമ്മതം എങ്ങനെ അറിയും? ഞാന്‍ റെഡി എന്നു പറഞ്ഞ് കക്ഷി പച്ചക്കൊടി കാണിക്കുകയൊന്നുമില്ല. കൊള്ളാവുന്ന ആണൊരുത്തന് പങ്കാളി ചൂടുപിടിച്ചു വരുന്നതിന്റെ സാമാന്യ ലക്ഷണങ്ങളൊക്കെ മന:പാഠമായിരിക്കും. കണ്ണുകളിലേക്കു നോക്കിയുള്ള ആ ചിരി, ശ്വാസത്തിന്റെ ചൂടും വേഗതയും, മാറിടത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍, കാല്‍വിരല്‍ നോക്കിയാല്‍ അറിയാം ആ ശരീരത്തിന്റെ എരിപൊരി സഞ്ചാരം. എണ്ണ നന്നായി ചൂടായിക്കഴിഞ്ഞു മാത്രമേ പപ്പടം പൊള്ളിക്കാനിടാവൂ എന്നതു പോലെ, ഇണ പാകമായി എന്ന് സിഗ്നല്‍ കിട്ടിക്കഴിഞ്ഞാലുടന്‍ കണ്‍സെന്റ് കോണ്ഡം എടുക്കാം. രണ്ടു പേരും ചേര്‍ന്ന് നിമിഷനേരത്തില്‍ പായ്ക്കറ്റിന്റെ ക്ളിപ്പെടുത്ത് ലൈറ്റണയ്ക്കാം (അത് നിര്‍ബന്ധമല്ല).
മുപ്പതിനായിരം പേരില്‍ നിന്ന് അഭിപ്രായം സ്വരൂപിച്ചതിനു ശേഷമാണ് ഇത്തരമൊരു പരീക്ഷണത്തിന് കമ്പനി ഒരുങ്ങിയത്. പക്ഷേ, നമ്മുടെ നാട്ടില്‍ ഈ പദ്ധതി വിജയിക്കുമോ എന്ന് സംശയം. കാരണം, ഇവിടെ കോണ്ഡം ഉപയോഗിക്കുന്ന ശീലക്കാര് തീരെ കുറവാണെന്നാണ് സര്‍വേ ഫലങ്ങളുടെ അഭിപ്രായം. ഇന്ത്യന്‍ പുരുഷന്മാര് പറയുന്നത്, 'ഉറ സുഖം കെടുത്തും' എന്നാണത്രേ. ഇണയുടെ സമ്മതത്തോടെയായാലും അല്ലാതെയായാലും ഉറയില്ലാതെ, മറയില്ലാതെ സെക്സ് ആസ്വദിക്കുന്നതാണ് നമുക്കിഷ്ടം. അല്ലെങ്കിലും, ഇത്തരം അവസരങ്ങളില്‍ ഒരു മൂന്നാമന് ഇടയില്‍ക്കയറി നില്‍ക്കുന്നത് അല്പം സ്വൈരക്കേട് തന്നെ. പക്ഷേ, അതിനും പങ്കാളിയുടെ കണ്‍സെന്റ് വേണം. വികാരനിര്ഗമനത്തിന്റെ അനന്തരഫലം അനുഭവിക്കാനിരിക്കുന്നത് അവരല്ലേ!