Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

സാങ്കേതിക വിദ്യയും ഇന്റർനെറ്റും മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള വളർച്ച കൈവരിച്ച ഈ കാലത്ത് അതിൽ നിന്നൊക്കെ മാറി നിൽക്കുക എന്നത് അസാദ്ധ്യമായ കാര്യമാണ്. ഉപയോഗിക്കുന്നവർക്ക് അനവധി ഗുണങ്ങൾ ഇവ നൽകുന്നുണ്ടെങ്കിലും അതുപോലെ തന്നെ ദോഷങ്ങളും ഉണ്ടാകാറുണ്ട്. നിരവധി വിവരങ്ങൾ ഞൊടിയിടയിൽ നമ്മുടെ മുന്നിലേക്കെത്തിയ്ക്കുന്ന ഇന്റർനെറ്റിനെ ചിലർ ഉപയോഗിക്കുന്നത് മറ്റ് കാര്യങ്ങൾക്കാണ്.
എന്നാൽ ഇത്തരത്തിൽ ലൈംഗിക സുഖം തേടി ഇന്റർനെറ്റിൽ എത്തുന്നവർ ഗുരുതര പ്രശ്നങ്ങളാണ് ക്ഷണിച്ച് വരുത്തുന്നതെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഒരുസംഘം ഗവേഷകർ പറയുന്നത്. ലൈംഗിക സുഖത്തിനായി ഇന്റർനെറ്റിൽ തപ്പുന്നവർക്ക് മയക്കുമരുന്നിന് അടിമകളായ വ്യക്തികളുമായി ഏറെ സാമ്യമുണ്ടെന്നും അത് അഡിക്ഷൻ തന്നെയാണെന്നും ഗവേഷകർ പറയുന്നു. മാത്രമല്ല, ഇത്തരം പ്രവർത്തികൾ ശീലമാക്കിയവരുടെ ദാമ്പത്യ ജീവിതത്തിൽ ഗുരുതര പ്രശ്നങ്ങളാണ് ഉടലെടുക്കുക എന്നും ഇവർ തങ്ങളുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടുന്നു.ലൈംഗിക താത്പര്യത്തിന് അടിസ്ഥാനം ഡോപ്പമിൻ എന്ന ഹോർമോണാണ്. തന്റെ ഇണയുടെ ഗന്ധമോ സ്പർശമോ വളരെയടുത്ത്, അനുയോജ്യമായ വേളയിൽ ലഭിക്കുമ്പോഴാണ് മനുഷ്യനിൽ ലൈംഗിക തൃഷ്ണ ഉടലെടുക്കുന്നതും ലൈംഗിക ബന്ധത്തിന് ആഗ്രഹം തോന്നുന്നതും. സ്ത്രീകളിൽ യോനീനനവിനും പുരുഷന്മാരിൽ ഉദ്ധാരണം ഉണ്ടാകാനുമുള്ള കാരണങ്ങളിൽ ഒന്ന് ഈ ഹോർമോണാണ്. ചുരുക്കത്തിൽ ഡോപ്പമിൻ ഇല്ലാതെ ലൈംഗിക ബന്ധം അസാദ്ധ്യമെന്ന് തന്നെ പറയാം. ഇവിടെയാണ് അശ്ലീല വിഡിയോകളും മറ്റും വില്ലത്തരം കാട്ടുന്നത്.അശ്ലീല വീഡിയോ കാണുമ്പോൾ അത് കാണുന്നയാളിൽ സാധാരണയിൽ കവിഞ്ഞ അളവിലാണ് ഡോപ്പമിൻ ഉത്പാദിക്കപ്പെടുന്നത്. അതായത്, തന്റെ ലൈംഗിക പങ്കാളിയുടെ സാമീപ്യം കൊണ്ട് ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ ഡോപ്പമിൻ അശ്ലീല വീഡിയോ കാണുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടും. ഇതുകാരണം കാഴ്ച്ചക്കാരന്/ക്കാരിക്ക് അധിക സുഖം ലഭിക്കുകയും ചെയ്യും. എന്നാൽ ഈ സുഖം യഥാർത്ഥമല്ല. വീഡിയോയിലെ അയഥാർത്ഥ സീനുകളും മറ്റും നൽകുന്ന താത്കാലിക സുഖം മാത്രമാണിതെന്ന് പലരും മനസിലാക്കാറില്ലെന്നതാണ് സത്യം.ഈ വർദ്ധിച്ച സുഖത്തിന് പിറകെ നിരന്തരം പോകുന്നവർക്ക് ഒടുക്കം തന്റെ ഇണയിലുള്ള താത്പര്യം നശിക്കുകയാണ് ചെയ്യുക. വീര്യമുള്ള മദ്യം കഴിക്കുന്ന മദ്യപൻ വീര്യം കുറഞ്ഞതിനോട് താത്പര്യക്കുറവ് കാട്ടുന്നതിനോട് സമാനമാണ് ഈ അവസ്ഥ. ഒടുവിൽ ഷണ്ഡത്വത്തിലേക്ക് പോലും ഈ അമിതലഹരി ഇവരെ നയിക്കുന്നു. അതുകൊണ്ട്, അശ്ലീല ദൃശ്യങ്ങളും മറ്റും കാണുന്നത് ശീലമാക്കിയവർ അത് ഉടനെ തന്നെ നിർത്തുന്നതാണ് നല്ലത്. പൂർണതയുള്ള ദാമ്പത്യ ജീവിതത്തിനും ലൈംഗിക സംതൃപ്തിക്കും.