Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

ഹോഴ്സ് പവര്‍ അഥവാ കുതിരശക്തി, ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ് ആണെന്ന് അറിയാമല്ലോ. എന്‍ജിന്റെ എച്ച്.പി അന്വേഷിക്കുന്നത് അതിന്റെ പവര്‍ അറിയാനാണ്. ഇത് എന്ജിന് പവറിനെക്കുറിച്ചുള്ള കുറിപ്പല്ല! ഏതു മേഖലയിലും കരുത്ത്, ഊര്‍ജ്ജം എന്നിവയുമായി ബന്ധപ്പെട്ട പുരതാന മുദ്രയാണ് കുതിര. പുരാണേതിഹാസങ്ങളിലെല്ലാം കുതിര പുരുഷശക്തിയുടെയും കരുത്തിന്റെയും പ്രതീകമാണ്.
കുതിരയ്ക്ക് സംസ്കൃതത്തില്‍ വാജി എന്നാണ് പറയുക. അതില്‍നിന്നുണ്ടായ പദമാണ് വാജീകരണം. പുരുഷന്മാരിലെ ഉദ്ധാരണശേഷിക്കുറവിന് ആയുര്‍വേദ പ്രകാരമുള്ള പരിഹാരചികിത്സകള്ക്ക് പൊതുവെ പറയുന്നത് വാജീകരണം എന്നാണ്. കുതിരയ്ക്കുള്ള ചികിത്സയെന്ന് ഇതിനെ തെറ്റിദ്ധരിക്കരുത്; പുരുഷനെ കുതിരയെപ്പോലെ കരുത്തനാക്കാനുള്ള ചികിത്സയാണ്!
ഉദ്ധാരണശേഷിക്കുറവിന് ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്. പങ്കാളിയുമായുള്ള മാനസിക ഐക്യമോ പൊരുത്തമോ ഇല്ലായ്കയാണ് മാനസിക കാരണം. അതിനുള്ള ചികിത്സ മനശ്ശാസ്ത്രത്തിലാണ്. ലൈംഗിക കരുത്തും ഉദ്ധാരണശേഷിയും പുരുഷത്വത്തിന്റെ പ്രാഥമിക ലക്ഷണമായി കരുതപ്പെടുന്നതു കൊണ്ടുതന്നെ അതിലുണ്ടാകുന്ന കുറവ് പുരുഷത്വമില്ലായ്മ ആയി കരുതപ്പെടുന്നു.
അതുകൊണ്ടുതന്നെ ഉദ്ധാരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ പണ്ടുതൊട്ടേയുണ്ട്. ഇറക്റ്റൈല്‍ ഡിസ്ഫങ്ഷന് എന്ന് ആധുനിക വൈദ്യശാസ്ത്രം വിളിക്കുന്ന പുരുഷ ലൈംഗികോദ്ധാരണ ശേഷിക്കുറവ് പൊതുവെ പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമല്ല. വിഷയം ലൈംഗികതയുമായി ബന്ധപ്പെട്ടതുകൊണ്ടും, പ്രശ്നം പുരുഷത്വമില്ലായ്ക ആയതുകൊണ്ടും വ്യക്തിപരമായി ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറോടു പോലും പ്രശ്നം പറയാതെ രഹസ്യമായി ചില മരുന്നുകള്‍ ഉപയോഗിച്ച് ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളായിരിക്കും നടത്തുക.
ദിനപത്രങ്ങളുടെ ഉള്‍പ്പേജുകളിലെ മൂലകളില്‍, അധികം വലുപ്പമില്ലാതെ പ്രസിദ്ധീകരിക്കപ്പെടുന്ന ലൈംഗിക സംവര്ദ്ധിനികളുടെ പരസ്യങ്ങള്‍ക്കു പിന്നില്‍ കോടികളുടെ ബിസിനസ് ലോകമുണ്ട്. പലതും ആയുര്‍വേദത്തിന്റെ മറവിലാണ് എന്നതാണ് ദു:ഖകരം. ആയുര്‍വേദത്തിന്റെ വിശ്വസനീയത മുതലെടുത്തും, രോഗത്തിന്റെ രഹസ്യാത്മക സ്വഭാവം ചൂഷണം ചെയ്തുമുള്ള തട്ടിപ്പുമരുന്നുകള് ഈ മേഖലയില്‍ അനവധിയുണ്ട്. ഉപയോഗിച്ച് ഫലം ലഭിക്കാതിരിക്കുകയോ, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയോ ചെയ്താലും പരാതിപ്പെടാനോ സുഹൃത്തുക്കളോടു പോലും പറയാനോ ആരും മുതിരില്ല എന്നതാണ് ഇത്തരം തട്ടിപ്പുകാര്‍ക്ക് സൗകര്യമൊരുക്കുന്നത്.
അഷ്ടാംഗഹൃദയത്തിന്റെ എട്ടു ഭാഗങ്ങളില്‍ അവസാനത്തെ അധ്യായമാണ് വാജീകരണം. വാജീകരണ ഔഷധങ്ങളിലെല്ലാം ഉള്‍ക്കൊള്ളുന്ന ഒന്നാണ് അശ്വഗന്ധ. വിതാനിയ സോമ്നിഫെറ എന്ന ശാസ്ത്രീയ നാമമുള്ള അശ്വഗന്ധത്തിന് സ്പേം കൗണ്ട് വര്‍ദ്ധിപ്പിക്കാനും അതുവഴി ഉദ്ധാരണശേഷി മെച്ചപ്പെടുത്താനുമുള്ള കഴിവുണ്ട്. ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ ക്രമീകരിച്ച് ശരീരത്തിന്റെ ഊര്ജ്ജസ്വലത കാത്തുസൂക്ഷിക്കുക കൂടി ചെയ്യുന്ന അശ്വഗന്ധത്തിന് ഇന്‍ഡ്യന്‍ ജിന്‍സെംഗ് എന്ന വിശേഷണവും ഉണ്ട്.
(ജിന്‍സെംഗ് എന്നത് പനാക്സ് എന്ന സസ്യവര്‍ഗത്തില്‍ ഉള്‍പ്പെടുന്ന ചെടികളുടെ വേരാണ്. ഇവയ്ക്ക് ശരീരത്തിന്റെ ഊര്‍ജ്ജവും കരുത്തും വര്‍ദ്ധിപ്പിക്കാന്‍ ശേഷിയുണ്ട്. പുരാതന ചൈനക്കാരാണ് ലൈംഗികോത്തേജക ഔഷധമായി ജിന്‍സെംഗ് ഉപയോഗിച്ചു ചുടങ്ങിയത്. ജിന്‍-സിം എന്ന ചൈനീസ് പദത്തില്‍ നിന്ന് ജിന്‍സെംഗ് എന്ന ഇംഗ്ലീഷ് വാക്കിന്റെ പിറവി)
യഥാര്‍ത്ഥത്തില്‍, അശ്വഗന്ധ നിര്‍വഹിക്കുന്നത്, ശരീരത്തിന്റെ സൗഖ്യസ്ഥിതി നിലനിര്‍ത്തുന്ന മറ്റു ചില സുപ്രധാന ധര്‍മ്മങ്ങളാണ്. രക്തത്തിലെ കൊളസ്റ്ററോളിന്റെയും പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കുക, സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവു നിയന്ത്രിച്ച് ആകാംക്ഷ, ഉത്കണ്ഠ, മാനസിക സംഘര്‍ഷം എന്നിവ ഒഴിവാക്കുക, അധിക രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, പുരുഷ ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുക എന്നിവ അശ്വഗന്ധയുടെ ഫലങ്ങളാണ്.
ശരീരത്തിന്റെ ജനറല്‍ ഹെല്‍ത്ത് (ആരോഗ്യസ്ഥിതി) മെച്ചപ്പെടുന്നതിനൊപ്പം, പുരുഷ ഹോര്‍മോണുകളുടെ അളവ് കൂടുകയും ചെയ്യുമ്പോള്‍ അത് സ്വാഭാവികമായും ലൈംഗികോദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആയുര്‍വേദത്തിലെ ലൈംഗികോദ്ധാരണ ഔഷധങ്ങള്‍ മിക്കതിന്റെയും പേരിനൊപ്പം അശ്വഗന്ധ ചേര്‍ന്നിരിക്കും. അതുകൊണ്ട് അശ്വഗന്ധ കഴിച്ചാലുടന്‍ ഉദ്ധാരണം ഉച്ചസ്ഥായിയിലാകും എന്നു ധരിക്കരുത്. ശാരീരികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ശാരീരികസൗഖ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഘടകങ്ങളിലൊന്നാണ് അശ്വഗന്ധ.