Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:14 am
  • 18th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദാമ്പത്യജീവിതത്തിൽ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് വന്ധ്യത. ഇരുപത് വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ, വന്ധ്യത ഇന്ന് വളരെ സാധാരണമാണ്. നിലവിലെ കണക്കനുസരിച്ച്, 5 ഇന്ത്യൻ ദമ്പതികളിൽ ഒരാൾക്ക് വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നു എന്നാണ്. ഇതിനു പ്രധാന കാരണമായി പറയുന്നത്, ഫെർട്ടിലിറ്റി രോഗങ്ങളുടെയും അണുബാധകളുടെയും വർദ്ധനവാണെന്നാണ്. എന്നാൽ, അത്തരം രോഗങ്ങളും അണുബാധകളും 20 വർഷം മുമ്പും നിലനിന്നിരുന്നു എന്നതാണ് സത്യം.പുരുഷ വന്ധ്യതയുടെ മിക്ക കേസുകളും കണ്ടെത്തപ്പെടാതെ പോകുന്നു. തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. അപ്പോൾ നമ്മുടെ കാലഘട്ടത്തിൽ വർദ്ധിച്ചുവരുന്ന വന്ധ്യതാ കേസുകളുടെ കാരണം എന്താണ്? ഇന്നത്തെ കാലത്ത് പുരുഷൻമാരിൽ ബീജക്കുറവിനും അതുവഴി വന്ധ്യതയ്ക്കും കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. അതിൽ പ്രധാനമാണ്, പാരിസ്ഥിതിക ഘടകങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളും.

ബീജക്കുറവിന് കാരണങ്ങൾ


ബീജക്കുറവിന് കാരണങ്ങൾ ഉപാപചയക്കുറവ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, അസ്ഥികളുടെ ആരോഗ്യക്കുറവ് എന്നിവയെല്ലാം ബീജങ്ങളുടെ കുറഞ്ഞ എണ്ണത്തെ സ്വാധീനിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. വന്ധ്യതയുള്ള പുരുഷന്മാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ അപകടസാധ്യതകളോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരാളിൽ അമിതഭാരം, ഉയർന്ന കൊളസ്‌ട്രോൾ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം പോലുള്ള മറ്റ് ആരോഗ്യപരമായ അപകടസാധ്യതകൾ കണ്ടെത്തിയാൽ, പുരുഷ വന്ധ്യതയ്ക്കുള്ള ചികിത്സ ഒരു കുട്ടിയുണ്ടാകുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത് എന്നതാണ് ഏറ്റവും പ്രധാന കാര്യം.

ജീവിതശൈലിയിലെ മാറ്റം


ജീവിതശൈലിയിലെ മാറ്റം നേരത്തെ കണ്ടെത്തിയാൽ പുരുഷ വന്ധ്യതയുടെ നല്ലൊരു ഭാഗം തടയാൻ കഴിയും. ഗർഭം ധരിക്കാൻ പ്രയാസമുള്ള ദമ്പതികൾ ശരിയായി രോഗനിർണയം നടത്തുകയും അവരുടെ ചികിത്സകൾ പിന്തുടരുകയും വേണം. എല്ലാ പുരുഷന്മാരും ശുക്ല പരിശോധനയോ സ്‌ക്രീനിംഗോ ചെയ്യണം. പുരുഷന്റെ പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിലും ലൈംഗിക ആരോഗ്യം നിലനിർത്തുന്നതിലും ജീവിതശൈലിയും ഭക്ഷണത്തിലുമുള്ള മാറ്റങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ബീജ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും ലൈംഗികാരോഗ്യം വളർത്തുന്നതിനുമുള്ള ചില പ്രതിരോധ നടപടികൾ വായിച്ചറിയൂ.

പുകവലി ഒഴിവാക്കുക 

 പുകയിലയിൽ റിയാക്ടീവ് ഓക്‌സിജൻ സ്പീഷീസ് (ROS) അടങ്ങിയിട്ടുണ്ട്. ഇത് ശുക്ലത്തിന്റെ ചലനവും പ്രവർത്തനവും കുറയ്ക്കുകയും ശുക്ലത്തെ ഫലഭൂയിഷ്ഠമല്ലാതാക്കുകയും ചെയ്യും. പുകവലി പുരുഷന്റെ പ്രത്യുൽപാദനക്ഷമതയെ മാത്രമല്ല, ഡി.എൻ.എ തകരാറുകൾ, ഗർഭച്ഛിദ്രം എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു. സിഗരറ്റ് വലിക്കുന്നതും പുരുഷന്റെ ഫെർട്ടിലിറ്റിയും തമ്മിലുള്ള ബന്ധം പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഗർഭം ധരിക്കാൻ ശ്രമിക്കുന്ന ദമ്പതികളോട് പുകവലി കുറയ്ക്കുന്നതിനോ നിർത്തുന്നതിനോ ശുപാർശ ചെയ്യുന്നു. പുകവലി അവസാനിപ്പിച്ച് 3 മാസത്തിനുശേഷം പ്രയോജനകരമായ ഫലങ്ങൾ കാണാൻ സാധിക്കും.

മദ്യം ഒഴിവാക്കുക

 29,914 പുരുഷന്മാരിൽ നടത്തിയ ഒരു പഠനം കണ്ടെത്തിയത്, മദ്യം കുറഞ്ഞ ബീജത്തിന്റെ അളവിനു കാരണമാകുന്നുവെന്നാണ്. ശുക്ലത്തിന്റെ രൂപത്തെയും ശുക്ല ചലനത്തെയും ഇത് ബാധിക്കുന്നു. മിതമായതും അമിതമായതുമായ മദ്യപാനം ശുക്ല ചലനത്തിനും രൂപത്തിനും ഹാനികരമാണെന്ന്


വ്യായാമം പതിവാക്കുക 

ആരോഗ്യകരമായ ശരീരത്തിനും ലൈംഗിക ആരോഗ്യം നിലനിർത്തുന്നതിനുമുള്ള മികച്ച മാർഗമായി വ്യായാമത്തെ കണക്കാക്കപ്പെടുന്നു, ആരോഗ്യകരമായ ശുക്ല ചലനം നിലനിർത്തുന്നതിന് ശരിയായ വ്യായാമം ആവശ്യമാണ്. ട്രെഡ്മിൽ വ്യായാമം (ആഴ്ചയിൽ 30 മുതൽ 45 മിനിറ്റ് വരെയോ ആഴ്ചയിൽ മൂന്ന് മുതൽ ആറ് ദിവസം വരെയോ) ചെയ്യുന്നത് ശുക്ലം, ശുക്ലത്തിന്റെ അളവ്, ചലനശേഷി, ആകൃതിയും വലുപ്പവും എന്നിവയിൽ മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫെർട്ടിലിറ്റി പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ, ഏത് തരത്തിലുള്ള വ്യായാമവും പുരുഷന്മാർക്ക് മരുന്നാണ്.


അമിതവണ്ണം നിയന്ത്രിക്കുക 

അമിതവണ്ണമുള്ളവരിൽ അമിത കൊഴുപ്പിന്റെ സാന്നിധ്യത്താൽ ടെസ്റ്റോസ്റ്റിറോൺ ഈസ്ട്രജൻ ആയി പരിവർത്തനം ചെയ്യുന്നതിന് കാരണമാകുന്നു. ഇത് ഹോർമോൺ ബാലൻസിൽ മാറ്റം വരുത്തുകയും ബീജ ഉൽപാദനത്തിന് ദോഷകരമായി മാറുകയും ചെയ്യുന്നു. അതിനാൽ, അമിതവണ്ണമുള്ളവർ തടി കുറയ്ക്കാനുള്ള വഴികൾ സ്വീകരിക്കുന്നതിലൂടെ വന്ധ്യതാ പ്രശ്‌നങ്ങൾ മാറ്റാവുന്നതാണ്.

നേരത്തെയുള്ള കണ്ടെത്തലാണ് പുരുഷ വന്ധ്യതയെ ചെറുക്കുന്നതിനുള്ള പ്രധാന ഘടകം. പുരുഷന്മാർ ടെസ്റ്റുകൾക്കായി മുന്നോട്ട് വരണം, ഇപ്പോളത് അവരുടെ വീടുകളിൽ തന്നെ സ്വകാര്യമായി ചെയ്യാൻ കഴിയുന്ന നിലയിൽ ടെക്‌നോളജി വളർന്നിട്ടുണ്ട്. കൂടാതെ, ശരിയായ ക്ലിനിക്കൽ ഉപദേശവും തേടണം. പുരുഷ വന്ധ്യത പരിഹരിക്കാൻ സ്വയം ചികിത്സയെന്നോണം അശാസ്ത്രീയമായ മരുന്നുകളെയും സപ്ലിമെന്റുകളെയും ആശ്രയിക്കുന്നതിനുപകരം, ഒരു നല്ല ജീവിതശൈലിയിലൂടെ അത്തരം പ്രശ്‌നങ്ങൾ വലിയ അളവിൽ തടയാൻ സഹായിക്കുമെന്ന് മനസിലാക്കുക.

 

Readers Comment

Add a Comment