Breaking News
- ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
- സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; 17ന് ബഹിഷ്കരണ സമരം
- ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം
- മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
Your Comment Added Successfully!

ഏതു കാലത്തും പഠനം കുട്ടികൾക്ക് ഒരു സമ്മർദ്ദമാണ്. സ്വയം സൃഷ്ടിക്കുന്ന ഉത്കണ്ഠകൾക്കു പുറമെയാണ് മാതാപിതാക്കൾ കുട്ടികളിൽ ഏല്പിക്കുന്ന സമ്മർദ്ദം. അകാരണമായ മാനസിക സമ്മർദ്ദം പോലും കുട്ടികളുടെ ഗ്രാഹ്യശേഷിയിൽ 40 ശതമാനത്തിലധികം കുറവു വരുത്തുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ കൊവിഡ് 19 വിദ്യാഭ്യാസ മേഖലയിൽ വരുത്തിയിരിക്കുന്ന ആശങ്കകളെക്കുറിച്ചുള്ള മാനസിക സംഘർഷം!
വൈറസ് പ്രതിരോധത്തിനായി അടച്ചിട്ടിരിക്കുന്ന സ്‌കൂളുകളിൽ അദ്ധ്യയനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. രോഗവ്യാപന സാദ്ധ്യത നിലനിൽക്കുന്നതിനാൽ ഏറ്റവും അവസാനഘട്ടത്തിലായിരിക്കും സ്‌കൂളുകൾ തുറക്കുക. ഈ സാഹചര്യത്തിൽ വീടുകൾ തന്നെയാണ് ഏറ്റവും സുരക്ഷിതമായ ക്‌ളാസ് റൂം. വീടിന്റെ സുരക്ഷിതത്വത്തിൽ, സമ്മർദ്ദരഹിതമായ അന്തരീക്ഷത്തിൽ, ഓൺലൈൻ ക്‌ളാസുകൾ വഴി കൂടുതൽ മികച്ചതും നൂറു ശതമാനം വിജയം ഉറപ്പാക്കാവുന്നതുമായ പഠനപ്രക്രിയയാണ് ഇപ്പോൾ സ്വീകരിക്കാവുന്ന ഏറ്റവും മികച്ച മാർഗം.
ഇന്ത്യയിൽത്തന്നെ സ്‌ട്രെസ് ഫ്രീ ലേണിംഗ് എന്ന ആശയത്തിന് രൂപവും പ്രചാരവും നൽകിയ വിദ്യാഭ്യാസ വിചക്ഷണയാണ് തിരുവനന്തപുരം സാന്ദീപനി സ്‌കൂൾ ഡയറക്ടർ ഡോ. വിജയലക്ഷ്മി. സ്‌ട്രെസ് ഫ്രീ ലേണിംഗ് പ്രോഗ്രാം അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ക്‌ളാസുകൾ സാന്ദീപനിയിൽ 2020 മെയ് 18 ന് ആരംഭിക്കുകയാണ്. പഠനം എങ്ങനെ സമ്മർദ്ദരഹിതവും കൂടുതൽ കാര്യക്ഷമവുമാക്കാം എന്നതിനെക്കുറിച്ച് സാന്ദീപനി സ്‌കൂൾ ഡയറക്ടർ ഡോ. വിജയലക്ഷ്മി സംസാരിക്കുന്നു.