Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് നാളെ തുടക്കമാകുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങ് നാളെ നടക്കുമെന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. കുബേര്‍ തിലാ പ്രത്യേക പീഠത്തില്‍ വച്ച് നടക്കുന്ന ശിവപൂജയോടുകൂടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുക.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സരയു നദിക്കരയിലെ ശ്രീ രാമജന്മഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഒരുക്കങ്ങള്‍ മാര്‍ച്ച് മാസം മുതല്‍ ആരംഭിച്ചിരുന്നു. രാമക്ഷേത്രത്തിനായി കൊത്തുപണികളടക്കം പൂര്‍ത്തിയാക്കിയ തൂണുകളും മറ്റ് നിര്‍മ്മാണ സാമഗ്രികളും ഇനി ക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലക്കേക്ക് എത്തിക്കേണ്ടതുണ്ട്.
അതേ സമയം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ അയോധ്യയിലെ താത്കാലിക രാമക്ഷേത്രം ഇന്ന് മുതല്‍ ഭക്തർക്കായി തുറന്നു നൽകി.