Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് മഹാമാരിയുടെ ബാധയാൽ അടച്ചിട്ടിരുന്ന പള്ളികൾ കർശന ഉപാധികളോടെ തുറക്കാം എന്ന സർക്കാരിൻറെ നിർദേശത്തെ യാക്കോബായ സഭ കൊല്ലം, നിരണം ഭദ്രാസനങ്ങൾ സ്വാഗതം ചെയ്തു. രോഗവ്യാപനം ഏറെയുള്ളതിനാൽ ആരോഗ്യരംഗത്തെ വിദഗ്ധർ ഉൾപ്പെടെ പള്ളികൾ തുറക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ വിശ്വാസികളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ട കടമ സഭക്കുണ്ടെന്നും കൂടാതെ രോഗ വ്യാപനം തടയുകയും, പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും സഭയുടെ കടമയാണെന്നും,ഈ സാഹചര്യത്തിൽ യാക്കോബായ സുറിയാനി സഭയുടെ കൊല്ലം, നിരണം ഭദ്രാസനങ്ങളിലെ മുഴുവൻ പള്ളികളിലും ജൂൺ 30 വരെ സർക്കാരിൻറെ മുൻ തീരുമാനം അനുസരിച്ച് കോവിഡ് പ്രോട്ടോക്കോളിൻ്റെ അടിസ്ഥാനത്തിൽ പുരോഹിതനുൾപ്പടെ അഞ്ച് പേർ മാത്രം കുർബാനയിൽ സംബന്ധിക്കുകയും, മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും ഈ മഹാമാരിയെ നേരിടുവാൻ തക്കവണ്ണം ക്രമീകരിക്കുമെന്ന് കൊല്ലം ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോർ തേവോദോസിയോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗ്ഗീസ് മോർ കൂറിലോസ് എന്നിവർ അറിയിച്ചു.