Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് ഗജവീരന്മാരുടെ ഓട്ടം നാളെ. പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ 25 ആനകള്‍ പങ്കെടുക്കുമെന്ന് ദേവസ്വം ഭരണസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആനയോട്ടം. രാവിലെ 11നു മുൻപായി ടൗണ്‍ ഹാള്‍ പരിസരത്തും മറ്റുമായി ആനകളെ കൊണ്ടുവന്നു നിര്‍ത്തും. ക്ഷേത്രനഗരിയില്‍ ഉത്സവത്തിൻറെ ഭാഗമായുള്ള ഗില്‍റ്റു വെച്ചുള്ള അലങ്കാരങ്ങള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആനകളുടെ ശ്രദ്ധയെ ബാധിക്കാതിരിക്കാനാണിതെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അറിയിച്ചു.
സ്വര്‍ണ തിടമ്പ് എഴുന്നള്ളിക്കുന്നതിനായി ആനയെ തിരഞ്ഞെടുക്കുന്നതിനായാണ് ആനയോട്ടം സംഘടിപ്പിക്കുന്നത്. അമ്പലത്തിൽ ഓടിക്കേറി കൊടിമരത്തിൽ ആദ്യം തൊടുന്ന ആനയായിരിക്കും വിജയി. ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് മറ്റുള്ള ക്ഷേത്രത്തിൽനിന്നും ആനകളെ കൊണ്ടുവന്നിരുന്നു. ചില കാരണങ്ങളാൽ ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം. ഇതിൻറെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകൾ ഓടിവന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്.