Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിനൊരുങ്ങി ശ്രീപത്മനാഭസ്വാമി ക്ഷേത്രം. പത്മനാഭ പ്രീതിയ്ക്കായി തിരുവിതാംകൂർ രാജാക്കന്മാർ നടത്തി വന്നിരുന്ന യാഗമാണ് മുറജപം.
മാർത്താണ്ഡവർമ്മ മഹാരാജാവാണ് മുറജപം എന്ന ചടങ്ങിന് തുടക്കം കുറിച്ചത്. രാജ്യത്ത് നീതി നടപ്പാക്കുമ്പോഴും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും യുദ്ധക്കളങ്ങളിലും മറ്റും മനപൂർവ്വമല്ലാതെ ഉണ്ടാകുന്ന പാപങ്ങളുടെ പരിഹാര ക്രിയ എന്ന നിലയിലാണ് മുറജപം നടത്തിയിരുന്നത്.സഹസ്രനാമങ്ങളും ജലജപങ്ങളും വേദമന്ത്രങ്ങളും കൊണ്ട് മുഖരിതമായിരിക്കും മുറജപം. മറുജപത്തിന് മുന്നോടിയായുള്ള അല്പശി ഉത്സവത്തിന് ഒക്ടോബർ 24 ന് തുടക്കമാകും.
56 ദിവസം നീണ്ടു നിൽക്കുന്ന മുറജപം നവംബർ 21 നാണ് ആരംഭിക്കുന്നത്. എട്ടു ദിവസം വീതം ദൈർഘ്യമുള്ള ഏഴു മുറകളായാണു ജപം നടക്കുന്നത്. ഒരോ മുറയും പൂർത്തിയാകുമ്പോൾ ശീവേലി ഉണ്ടായിരിക്കും.2020 ജനുവരി 15 ന് നടക്കുന്ന ലക്ഷ ദീപത്തോടെയാണ് മുറജപം അവസാനിക്കുന്നത്.
കാഞ്ചീപുരം, ശൃഗേരി, പേജാവാർ, ബ്രാഹ്മണ സഭ, യോഗക്ഷേമ സഭ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ ഇരുന്നൂറോളം പുരോഹിതർ മുറജപത്തിൽ പങ്കെടുക്കും. രാവിലെ 6.30 മുതൽ 8.30 വരെയാണു നാമജപം. ഇത് ആരംഭിക്കുന്നതിനു മുൻപ് അലങ്കാര പൂജ, മുഴുക്കാപ്പ്, നിറദീപം, പ്രത്യേക ഗണപതി ഹോമം തുടങ്ങിയവ നടത്തും.
ക്ഷേത്രതന്ത്രി മുഖ്യ കാർമ്മികത്വം വഹിക്കും.സഹസ്രനാമം കുലശേഖര മണ്ഡപത്തിലും, ൠഗ്വേദം, യജുർവേദം എന്നിവ കിഴക്കേ നടയ്ക്കകത്തെ രണ്ടു മണ്ഡപങ്ങളിലും, സാമവേദം വേദവ്യാസ മണ്ഡപത്തിലുമിരുന്നാണു ജപിക്കുക. വൈകിട്ട് ഭക്തർക്കു വേണ്ടി സഹസ്രനാമ ജപം ശീവേലിപ്പുരയിൽ നടത്തും.
ലക്ഷദീപം തെളിയിക്കുന്ന ജനുവരി 15 മുതൽ നാലു ദിവസം ക്ഷേത്രം മണ്ചിരാതുകളാലും, വൈദ്യുത ദീപങ്ങളാലും അലംകൃതമാകും. ശീവേലിപ്പുരയുടെ അഴിവിളക്കുകളും താൽക്കാലികമായി തയ്യാറാക്കുന്ന തട്ടിവിളക്കുകളും, ഇടിഞ്ഞിലുകളും നിറയുന്നതോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലക്ഷം ദീപപ്രഭയിൽ മുങ്ങും.