Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ അസംബ്ലിക്കു മുന്നോടിയായി നടക്കുന്ന മേജർ അതിരൂപതാ അസംബ്ലി ഇന്നും നാളെയുമായി നാലാഞ്ചിറ മാർ ഈവാനിയോസ് വിദ്യാനഗറിലെ മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെൻററിൽ നടക്കും. ഒൻപത് വൈദിക ജില്ലകളിൽ നിന്നായി 90 അൽമായ പ്രതിനിധികളും 50 വൈദികരും 20 സമർപ്പിതരും പങ്കെടുക്കും. നാളെ രാവിലെ 9 ന് അസംബ്ലി ആരംഭിക്കും. മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അസംബ്ലി ഉൽഘാടനം ചെയ്യും. കൃപ നിറയുന്ന കുടുംബങ്ങൾ എന്നതാണ് അസംബ്ലിയുടെ ചിന്താവിഷയം. സുന്നഹദോസ് പ്രതിനിധിയായി പത്തനംതിട്ട രൂപതാ മുൻ അധ്യക്ഷൻ ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം പ്രസംഗിക്കും. ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഡയറക്ടർ റവ.ഡോ. പോൾ പാറത്താഴം , റവ.ഡോ. ജോൺ പടിപ്പുരക്കൽ എന്നിവർ വിഷയാവതരണം നടത്തും . വിവിധ സെഷനുകളിൽ ചർച്ചകൾ നടത്തും. മുഖ്യ വികാരി ജനറൽ മോൺ. ഡോ. മാത്യു മനക്കരക്കാവിൽ മോഡറേറ്ററായിരിക്കും.വികാരി ജനറൽ മോൺ.ഡോ. വർക്കി ആറ്റു പുറത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജേക്കബ് പുന്നൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി തുടർ റിപ്പോർട്ടുകൾ തയ്യാറാക്കും. ബുധനാഴ്ച്ച വൈകിട്ട് കാതോലിക്കാ ബാവാ സമാപന സന്ദേശം നൽകും