Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആഫ്രിക്കയില്‍ സുവിശേഷ പ്രവൃത്തിക്കിടെ രണ്ടു കത്തോലിക്ക കന്യാസ്ത്രീകള്‍ ഗര്‍ഭിണികളായ സംഭവത്തില്‍ വത്തിക്കാന്‍ കത്തിലോക്ക ആസ്ഥാനം അന്വേഷണം ആരംഭിച്ചു. സിസിലില്‍ നിന്നുള്ള രണ്ടു വ്യത്യസ്ത രൂപതകളിലെ കന്യാസ്ത്രീകളാണ് ഗര്‍ഭിണികളായത്. ഇതില്‍ ഒന്ന് മദര്‍ സുപ്പീരിയരാണ്. ഇവര്‍ മഡഗാസ്‌കര്‍ സ്വദേശിനിയാണ്. ഇവര്‍ രണ്ടു മാസത്തോളം ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു കന്യാസ്ത്രീ വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണു ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇരുവരും മഠങ്ങളില്‍ തടവിലാണെന്നും തിരുവസ്ത്രം ഉപേക്ഷിക്കാന്‍ ഇവര്‍ക്കു മേല്‍ കനത്ത സമ്മര്‍ദം ഉണ്ടെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 34 വയസുള്ള കന്യാസ്ത്രീ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. വിശദപരിശോധനയില്‍ ഇവര്‍ക്ക് ഗര്‍ഭമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സിസിലിയിലെ കോണ്‍വെന്റില്‍ നിന്നുള്ള കന്യാസ്ത്രീ ആണെന്നു മാത്രമാണ് വത്തിക്കാന്‍ നല്‍കുന്ന വിവരം. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമല്ല. കുഞ്ഞിനെ പ്രസവിക്കാന്‍ തയാറാണെന്ന് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ ഇറ്റലിയിലെ തന്നെ പലെര്‍മോയിലെ മറ്റൊരു കോണ്‍വെന്റിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. അമ്മയാകുന്നതോടൊപ്പം വിശ്വാസസമൂഹത്തോടൊപ്പം ജീവിക്കണമെന്ന് ഇവര്‍ അറിയിച്ചതോടെയാണു തിരുവസ്ത്രം ഉപേക്ഷിക്കാന്‍ ഇവര്‍ക്കു മേല്‍ സമ്മര്‍ദം ഏറിയത്.
മഡഗാസ്‌കറില്‍ നിന്നുള്ള മുതിര്‍ന്ന കന്യാസ്ത്രീയും മദര്‍ സുപ്പീരിയറുമായ മറ്റൊരു സ്ത്രീ രണ്ടു മാസം ഗര്‍ഭിണിയാണെന്നും ഇറ്റലിയില്‍ നിന്നുള്ള അന്‍സ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. സംഭവം വിവാദമായതോടെ ഇവരെ മാതൃരാജ്യത്തിലേക്ക് തിരിച്ചയച്ചതായാണു റിപ്പോര്‍ട്ട്. രണ്ട് കന്യാസ്ത്രീകളും സ്വന്തം രാജ്യങ്ങളില്‍ തിരിച്ചെത്തിയതായും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും കരുതുന്നെന്നും വത്തിക്കാന്‍ ചര്‍ച്ചിലെ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. അവര്‍ കര്‍ശനമായ പവിത്രമായ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നു, പക്ഷേ അവരുടെ കുട്ടികളുടെ ക്ഷേമമാണ് ഏറ്റവും ഉയര്‍ന്നതെന്നും വത്തിക്കാനിലെ കത്തോലിക്ക ആസ്ഥാനത്തെ കേന്ദ്രങ്ങള്‍ വിശദീകരിച്ചു. സംഭവത്തില്‍ വത്തിക്കാന്‍ ആസ്ഥാനം ഞെട്ടലിലാണെന്നാണു റിപ്പോര്‍ട്ട്. വിഷയത്തില്‍ പോപ്പ് അടിയന്തരമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ വര്‍ഷാദ്യമാണ്, കന്യാസ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ഇതു വളരെ ഗൗരവമേറിയതും ഒഴിവാക്കപ്പെടേണ്ടെതാണെന്നും പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കിയത്.