Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിലവിലെ സഭ തർക്കങ്ങൾക്ക് പരിഹാരമായി ചർച്ച് ആക്റ്റ് നടപ്പിലാക്കണമെന്ന് ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ.
ക്രൈസ്തവ സഭകൾ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം പ്രതിസന്ധികളിലാണ്. സഭാ നേതൃത്വങ്ങളും പുരോഹിതരും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തി ക്രൈസ്തവർക്ക് അപമാനമുണ്ടാക്കുന്നു.
ജനാധിപത്യ മര്യാദകൾ ലംഘിച്ച് ഭൗതിക സ്വത്ത് ഭരണം കൈയ്യടക്കി വച്ചിരിക്കുന്ന പുരോഹിതരാണ് ഇന്ന് പൊതുജനമധ്യത്തിൽ തമ്മിൽ തല്ലുന്നത്! സമ്പത്ത് കൈകാര്യം ചെയ്യാൻ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സമിതികൾ ഉണ്ടാകുന്നതോടെ ഇന്ന് കേരളത്തിൽ നടക്കുന്ന എല്ലാ സഭാ തർക്കങ്ങളും അവസാനിക്കുമെന്ന് അഖില കേരള ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ പൊതുയോഗം സർക്കാരിനെ അറിയിച്ചു.
വി.ആർ.കൃഷ്ണയ്യർ 2009 ൽ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച ചർച്ച് ആക്റ്റ് നടപ്പിലാക്കാതെ വൈകിക്കുന്നതിനെതിരെയും സീറോ മലബാർ സഭയിൽ നടക്കുന്ന അപമാനകരമായ പ്രവർത്തനങ്ങൾക്കെതിരെയും ആക്ഷൻ കൗൺസിൽ ജൂലൈ 13 ശനിയാഴ്ച രാവിലെ 10 :30ന് എറണാകുളം മേജർ ആർച്ച് ബിഷപ്സ് ഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ അഡ്വ. ബോറിസ് പോൾ അറിയിച്ചു.