Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഒന്നാം ഓർമപ്പെരുന്നാളിന്റെ ഭാഗമായുള്ള തീർഥാടക സംഗമം ഇന്നു നടക്കും. ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുളള തീർഥാടകർ ഇന്ന് കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ സമ്മേളിക്കും . വൈകിട്ട് 5 ന് കാൽനടയായി തീർഥാടകസംഘം ദേവലോകം അരമനയിലെത്തും .
6 ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെയും ക്ഷണിക്കപ്പെട്ട ചില മെത്രാപ്പൊലീത്തമാരുടെയും നേതൃത്വത്തിൽ സന്ധ്യാനമസ്കാരം , കബറിടത്തിൽ ധൂപ പ്രാർത്ഥന എന്നിവ നടക്കും . 7.15 നു ദേവലോകം അരമന ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും . കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും .
പൗലോസ് ദ്വിതീയൻ ബാവായുടെ സ്മരണാർത്ഥം ആരംഭിച്ചിരിക്കുന്ന സഹോദരൻ പദ്ധതിയുടെ ജീവകാരുണ്യ സഹായ വിതരണം മന്ത്രി വീണ് ജോർജ് നിർവഹിക്കും . ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1000 പേർക്കായി നൽകുന്ന ഡയാലിസിസ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിക്കും .