Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും . എറണാകുളം പിഒസിയിൽ മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനം കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കെസിബിസിയുടെയും കേരളാ കാത്തലിക് കൗൺസിലിൻ്റെയും സംയുക്ത യോഗത്തിൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, യുവജന സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. എട്ട്, ഒൻപത് തീയതികളിൽ നടക്കുന്ന കെസിബിസി സമ്മേളനത്തിൽ 32 കത്തോലിക്ക രൂപതകളിൽ നിന്നുള്ള മെത്രാന്മാരും പങ്കെടുക്കും.
ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ വിഷയം ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷൻ സർക്കാരിന് കൈമാറിയ ബില്ലിനെതിരെ സഭ നേരത്തെ തന്നെ എതിർപ്പറിയിച്ചിട്ടുണ്ട്. ബില്ല് നടപ്പാക്കരുതെന്ന് കത്തോലിക്ക സഭ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സൂചന. നേരത്തെ ഇൻറർ ചർച്ച് കൗൺസിൽ യോഗവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.