Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്. 40 പേർ വീതമടങ്ങിയ 3 പള്ളിയോടങ്ങൾ മാത്രമാണ് ഇത്തവണ ജലമേളയിൽ അണിനിരക്കുക. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ചടങ്ങുകളിൽ പ്രവേശനമുണ്ടാവില്ല.രാവിലെ പാർത്ഥസാരഥി ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളെ വെറ്റിലയും പുകയിലയും നൽകി സ്വീകരിക്കും. തുടർന്ന് ക്ഷേത്രത്തിൽ നിന്നുള്ള മാലയും പ്രസാദവും പള്ളിയോടങ്ങൾക്ക് കൈമാറും. കേന്ദ്ര മന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ വീണ ജോർജ്, സജി ചെറിയാൻ, ആന്റോ ആന്റണി എം.പി, കളക്ടർ ദിവ്യ എസ് അയ്യർ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മർഗ്ഗദർശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി തുടങ്ങിവർ ജലമേളയിൽ അതിഥികളായി പങ്കെടുക്കും.
ഇക്കുറി 40 തുഴച്ചിൽകാർ വീതമുള്ള 3 പള്ളിയോടങ്ങൾ മാത്രമാണ് ജലമേളയിൽ അണിനിരക്കുക. 3 മേഖലകളിൽ നിന്നായി കോഴഞ്ചേരി, മാരാമൺ, കീഴ്വൻമഴി എന്നീ 3 പള്ളിയോടങ്ങളെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്.