Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബരിമലയിൽ മാസ പൂജയ്ക്ക് വെർച്വൽ ക്യൂ ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടു.ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് വൈകാതെ മുഴുവൻ ബുക്കിങ്ങും പൂർത്തിയാകുമെങ്കിലും ഇങ്ങനെ ബുക്ക് ചെയ്തവരിൽ പകുതിപേർ മാത്രമെ ദർശനത്തിന് എത്തുന്നുള്ളൂ എന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ദേവസ്വം ബോർഡിന് ഇത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും സ്ഥിരീകരണം.
കൊറോണയ്ക്ക് മുൻപ് മാസപൂജകൾക്കായി നടതുറക്കുമ്പോൾ പ്രതിദിനം ഒന്നരക്കോടിയിലേറെ രൂപ വരുമാനം ലഭിച്ചിരുന്നു. എന്നാലിപ്പോൾ ഒരാഴ്ച തുറന്നാലും ഒറ്റദിവസം ലഭിച്ചിരുന്ന വരുമാനം ലഭിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. മാസ പൂജകൾക്കായി നടതുറന്നിരിക്കുന്ന ഓരോ ദിവസവും 20 ലക്ഷം രൂപയാണ് ദേവസ്വം ബോർഡിന്റെ ചിലവ്.ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് വൈകാതെ മുഴുവൻ ബുക്കിങ്ങും പൂർത്തിയാകുമെങ്കിലും ഇങ്ങനെ ബുക്ക് ചെയ്തവരിൽ പകുതിപേർ മാത്രമെ ദർശനത്തിന് എത്തുന്നുള്ളൂ എന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ദേവസ്വം ബോർഡിന് വലിയ നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. അതിനാൽ മാസ പൂജയ്ക്ക് വെർച്വൽ ക്യൂ ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിൽ ശബരിമലയിൽ പ്രതിദിനം 5000 പേർക്കാണ് പ്രവേശനാനുമതി. കഴിഞ്ഞ മാസപൂജയ്ക്ക് അവസാന ദിവസത്തേക്ക് 5000 പേർ ബുക്ക് ചെയ്‌തെങ്കിലും 1500 പേർ മാത്രമാണ് എത്തിയത്. അഞ്ച് ദിവസത്തേക്കും കൂടി ലഭിച്ച ആകെ വരുമാനത്തുക 1.38 കോടി രൂപ മാത്രമായിരുന്നു. തെരഞ്ഞെടുപ്പും ഉത്സവ സീസണും കൂടി വരുന്നതിനാൽ സന്നിധാനത്തേക്കുള്ള ഭക്തരുടെ വരവ് ഇതിലും കുറയുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.