Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മഹാശിവരാത്രിക്ക് ഒരുങ്ങി ക്ഷേത്രങ്ങൾ. പൂർവികരുടെ ഓർമകൾക്ക് ബലി അർപ്പിക്കുന്ന ദിവസം കൂടിയാണ് നാളെ. കൊവിഡ് പ്രതിസന്ധി മൂലം ചടങ്ങുകൾ മാത്രമായാണ് ഇക്കൊല്ലം ശിവരാത്രി ആഘോഷങ്ങൾ നടക്കുന്നത്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം, എറണാകുളം എറണാകുളത്തപ്പൻ ക്ഷേത്രം, പാലക്കാട് കൽപാത്തി വിശ്വനാഥ സ്വാമി ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, തൃശൂർ മമ്മിയൂർ ശിവക്ഷേത്രം, കൊട്ടാരക്കര ശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ചടങ്ങുകൾ നടക്കും.മഹാശിവരാത്രി മഹോത്സവത്തിന് അരുവിപ്പുറവും പരിസരവും ഒരുങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും ഇക്കുറി ആഘോഷവും ആയിരം കുടം അഭിഷേകവും. അരുവിപ്പുറം പ്രതിഷ്ഠയുടെ 133-ാമത് വാർഷികാഘോഷത്തിനും നാളെ ആറാട്ടോടെ പരിസമാപ്തിയാകും. നാളെ രാവിലെ 4ന് അഭിഷേകത്തോടെ പൂജകൾ ആരംഭിക്കും. 5 ന് ഗുരുപൂജ, 5.15 ന് ഗണപതിപൂജ, 6.30 ന് കാവടി അഭിഷേകം, 9 ന് മഹാമൃത്യുഞ്ജയഹോമം,വൈകിട്ട് 3.30 മുതൽ രാത്രി 9 വരെ സ്പെഷ്യൽ നാഗസ്വരത്തോട് കൂടിയ എഴുന്നള്ളത്ത്. രാത്രി 7 ന് മഹാശിവരാത്രി സമ്മേളനം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിക്കും.