Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജൈവ സമാജ ആചാര്യൻ വിദ്യാനന്ദ് മുനി മഹാരാജ് സമാധിയായി. 95 വയസ്സായിരുന്നു. ഡൽഹിയിലെ ജൈന കേന്ദ്രമായ കുന്ദ കുന്ദ ഭാരതിയിൽ ഞായറാഴ്‌ച പുലർച്ചെ 2.40 നാണ് ദേഹം വെടിഞ്ഞത്. ദീർഘ നാളായി രോഗ ബാധിതനായിരുന്നു. ഡൽഹിയിൽ പൊതു ദർശനത്തിനു വെച്ച മൃതശരീരത്തിൽ അന്ത്യോമപചാരം അർപ്പിക്കാൻ വിശ്വാസികളും അനുയായികളുമടക്കം നിരവധി പേരെത്തി.
ജൈന സമൂഹത്തിന്റെ ആത്മീയാചാര്യനായിരുന്ന വിദ്യാനന്ദ് മുനി മഹാരാജ് പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായിരുന്നു. 1925 ഏപ്രിൽ 22 ന് കർണ്ണാടകയിലെ ഷെദ്വൽ ഗ്രാമത്തിൽ ജനിച്ച വിദ്യാനന്ദ് മുനി മഹാരാജിന് കന്നഡ, മറാഠി ഭാഷകളിൽ പാണ്ഡിത്യം ഉണ്ടായിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അന്ത്യോമപചാരം അർപ്പിച്ചു. വിദ്യാനന്ദ് മുഴുവൻ ജനങ്ങളുടെയും ആത്മീയ ആചാര്യൻ ആയിരുന്നുവെന്ന് കേജരിവാൾ അഭിപ്രായപ്പെട്ടു.