Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നവരാത്രി ആഘോഷത്തിനായി പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് വിഗ്രഹങ്ങള്‍ വാഹനത്തില്‍ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് വിഗ്രഹങ്ങള്‍ വാഹനത്തില്‍ കൊണ്ടു വരാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത് ആചാരലംഘനമാണെന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. പരമ്പരാഗത രീതിയില്‍ ഈ വര്‍ഷവും നവരാത്രി ആഘോഷം നടത്തണമെന്ന് ബിജെപി നേതാവ് വിവി രാജേഷ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
നവരാത്രികാലത്ത് പത്മനാഭപുരത്ത് നിന്ന് കാല്‍നടയായാണ് സരസ്വതി വിഗ്രഹത്തിന്റേയും കുമാരസ്വാമിയുടേയും മുന്നുറ്റിനങ്കയുടേയും വിഗ്രഹങ്ങള്‍ തിരുവനന്തപുരത്ത് പൂജയ്ക്ക് എത്തിക്കുന്നതും മടക്കിക്കൊണ്ടു പോകുന്നതും.എന്നാല്‍ കോവിഡ് കാരണം ഇത്തവണ ഘോഷയാത്ര വാഹനത്തിലാക്കാന്‍ കന്യാകുമാരി – തിരുവനന്തപുരം ജില്ലാ കളക്ടര്‍മാരും ക്ഷേത്രട്രസ്റ്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. ഹൈന്ദവസംഘടനകളുമായി ചര്‍ച്ച നടത്താതെ എടുത്ത തീരുമാനം ആചാരലംഘനമാണെന്നാരോപിച്ച് ബിജെപി പ്രത്യക്ഷസമരം പ്രഖ്യാപിക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡം പരിഗണിച്ചാണ് തീരുമാനമെന്നാണ് ഇതില്‍ സര്‍ക്കാരിന്റെ വിശദീകരണം. ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിച്ചു.